അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും ഒ​ക്ടോ​ബ​ർ 19ന്
Tuesday, September 18, 2018 10:37 PM IST
അ​ബു​ദാ​ബി: ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ സാ​ധ്യ​ത​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഒ​രു ദി​വി​സ​ത്തെ മു​ഴു​നീ​ള പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ന്നു. സെ​മി​നാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സം​ശ​യ നി​വാ​ര​ണ ച​ർ​ച്ച, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നാ​ട​കം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ട​ക​ളു​മാ​യാ​ണ് അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഒ​ക്ടോ​ബ​ർ 19ന് ​ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്രൊ​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, അ​മേ​ച്വ​ർ ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി യ​ഥാ​ക്ര​മം ’മ​രു​ഭൂ​മി​യു​ടെ പ്ര​ണ​യം’, ’പ്ര​വാ​സം’ എ​ന്നീ വ​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും മ​റ്റു ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളു​മാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​ഗ​ൽ​ഭ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ എ​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക.

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ അ​ന്പാ​താ​ണ്ടു​ക​ളു​ടെ ച​രി​ത്രം പ​റ​യു​ന്ന വി​ത്യ​സ്ത​മാ​യ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും പ്ര​ശ​സ്ത​രാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഈ ​പ​രി​പാ​ടു​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. കൂ​ടാ​തെ സെ​മി​നാ​റും ആ​ധു​നി​ക ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ സ​ങ്കേ​ത​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ചാ ക്ലാ​സു​ക​ളും പൊ​തു​സ​മൂ​ഹ​ത്തി​ന് സൃ​ഷ്ടി​പാ​ര​മാ​യ അ​വ​ബോ​ധ​മൊ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

രാ​ത്രി 7.30ന് ​കെ​വി​ൻ കാ​ർ​ട്ട​ർ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ജീ​വി​തം പ്ര​മേ​യ​മാ​യി സ​മാ​ജം ഒ​രു​ക്കു​ന്ന ഇ​ര​ക​ൾ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ത്ത​പ്പെ​ടു​മെ​ന്ന് മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്പ് വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​മാ​ജം ഓ​ഫീ​സ് 025537600, കെ.​വി. ബ​ഷീ​ർ (ആ​ർ​ട്സ് സെ​ക്ര​ട്ട​റി) 050 2737406 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള