യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി ജെ​റ്റ് എ​യ​ർ​വേസ്
Monday, September 17, 2018 11:59 PM IST
റി​യാ​ദ്: ജെ​റ്റ് എ​യ​ർ​വെ​യ്സ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കും ബാ​ങ്കോ​ക്ക്, കൊ​ളം​ബോ, ധാ​ക്ക, ഹോ​ങ്കോം​ഗ്, കാ​ഠ്മ​ണ്ഡു, സി​ങ്ക​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 21 വ​രെ​യു​ള്ള നാ​ല് ദി​വ​സം 30 ശ​ത​മാ​നം ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. അ​തോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളി​ൽ ഇ​തേ ഇ​ള​വ് സെ​പ്റ്റം​ബ​ർ 30 വ​രെ ല​ഭ്യ​മാ​കു​മെ​ന്നും ജെ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ മി​ഡി​ൽ ഈ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ർ ക​ണ്ട​വാ​ല വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ട്രാ​വ​ൽ ഏ​ജ​ൻ​സി മു​ഖേ​ന​യോ ജെ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ വെ​ബ് സൈ​റ്റി​ൽ നി​ന്നോ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ഈ ​ആ​നു​കൂ​ല്യം ക​ര​സ്ഥ​മാ​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ജെ​റ്റ് എ​യ​ർ​വെ​യ്സ് മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ വെ​ബ് സൈ​റ്റ് വ​ഴി​യോ ബു​ക്ക് ചെ​യ്യു​ന്ന ആ​ഭ്യ​ന്ത​ര ടി​ക്ക​റ്റു​ക​ൾ​ക്ക് 25 കി​ലോ ല​ഗേ​ജ് ആ​നു​കൂ​ല്യ​വും 10 ശ​ത​മാ​നം ഇ​ള​വും തു​ട​ർ​ന്നും ല​ഭ്യ​മാ​കും.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ