സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സി​യ​സ്കോ എ​ഫ്സി ചാ​ന്പ്യന്മാരാ​യി
Monday, September 17, 2018 11:59 PM IST
ബ​യാ​ൻ : കേ​ര​ള ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ത്വം കു​വൈ​ത്തി​ലെ പ്ര​മു​ഖ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ എ​ക​ഐ​ഫ്സി സം​ഘ​ടി​പ്പി​ച്ച ഓ​ൾ ഇ​ന്ത്യ ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് "​സ​മ്മ​ർ ഷോ​ഡൌ​ണി​ൽ​' സി​യ​സ്കോ എ​ഫ്സി ചാ​ന്പ്യ​ൻ​മാ​രാ​യി.

കു​വൈ​ത്തി​ലെ 18 പ്ര​മു​ഖ ഇ​ന്ത്യ​ൻ ക്ല​ബ്ബു​ക​ളെ അ​ണി​നി​ര​ത്തി ബ​യാ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ക​രു​ത്ത​രാ​യ ബി​ഗ്ബോ​യ്സ് എ​ഫ്സി​യെ ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സി​യ​സ്കോ എ​ഫ്സി ജേ​താ​ക്ക​ളാ​യ​ത്. ഗോ​വ​ൻ ക്ല​ബ്ബ് ഫാ​ത്തി​മ ബോ​യ്സി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി നാ​ലാം സ്ഥാ​ന​വും ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡും സ്വ​ന്ത​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ബാ​സി​മും മി​ക​ച്ച പ്ര​തി​രോ​ധ നി​ര താ​ര​മാ​യി സി​യ​സ്കോ എ​ഫ്സി​യു​ടെ ക്യാ​പ്റ്റ​ൻ ഡാ​നി​ഷി​നേ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ബി​ഗ് ബോ​യ്സ് എ​ഫ്സി​യു​ടെ നൗ​ഫ​ലി​നേ​യും തെ​ര​ഞ്ഞ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ