ത​റ​വാ​ട് കു​ടും​ബ കൂ​ട്ടാ​യ്മ യാ​ത്ര​യ​പ്പു ന​ൽ​കി
Monday, September 17, 2018 11:50 PM IST
റി​യാ​ദ്: ഇരുപത്തഞ്ചു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ കാ​രു​ണ്യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ​ക്കും പ​ത്നി ജ​യ ടീ​ച്ച​ർ​ക്കും ത​റ​വാ​ട് കു​ടും​ബ കൂ​ട്ടാ​യ്മ യാ​ത്ര​യ​പ്പു ന​ൽ​കി.

ത​റ​വാ​ട്ടി​ലെ ക​ളി​വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാ​കാ​യി​ക ദ​ർ​ശി സോ​മ​ശേ​ഖ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ആ​ക്ടിം​ഗ് കാ​ര​ണ​വ​ർ ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ രാ​ജേ​ഷ് കോ​ഴി​ക്കോ​ട്, നി​സ്താ​ർ കോ​യ, ജോ​സ​ഫ്, അ​റ​ക്ക​ൽ ബൈ​ജു , എ​ൻ.​ആ​ർ.​കെ പ്ര​തി​നി​ധി ക്ളീ​റ്റ​സ്സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ച്ച് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യ പ്ര​മോ​ദ് ചി​റ്റാ​ർ ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് ത​റ​വാ​ടി​ന്‍റെ പേ​രി​ൽ ഉ​പ​ഹാ​രം കൈ​മാ​റി.

സൗ​ദി​യി​ലെ പ്ര​വാ​സി​ക​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യും, സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബ്രാ​ല​ച​ന്ദ്ര​ൻ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​റ​വാ​ടി​ന്‍റെ ട്ര​ഷ​റ​ർ സോ​ണി ഈ​പ്പ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സോ​ണി ഈ​പ്പ​ൻ