ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ ബ​ഹു​ജ​ന സം​ഗ​മം 13 ന്
Thursday, July 12, 2018 10:55 PM IST
ജി​ദ്ദ: നാ​ഥ​ന്‍റെ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​റി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം ഈ ​വ​രു​ന്ന ജൂ​ലൈ 13നു ​ഷ​റ​ഫി​യ്യ​യി​ൽ ബ​ഹു​ജ​ന സം​ഗ​മം ന​ട​ക്കും. ഐ​സി എ​ഫ് , ആ​ർ​എ​സ്സി നാ​ഷ​ണ​ൽ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ പൗ​ര​പ്ര​മു​ഖ​ർ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സേ​വ​ന രം​ഗ​ത്ത് നി​സ്തു​ല​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി ഹാ​ജി​മാ​രെ സേ​വി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നും ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​നു കീ​ഴി​ൽ ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ചു വി​വി​ധ ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ർ​എ​സ്സി ഹ​ജ്ജ് വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ദ്യ ഹ​ജ്ജ് സം​ഘം ഇ​റ​ങ്ങു​ന്ന​ത് മു​ത​ൽ ജി​ദ്ദ സെ​ൻ​ട്ര​ലി​ലെ വ​ള​ണ്ടി​യ​ർ​മാ​ർ എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്തു സേ​വ​ന​നി​ര​ത​രാ​യി വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി രം​ഗ​ത്തി​റ​ങ്ങും.

ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ അം​ഗ​മാ​വാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് 0533590946 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. ബ​ഹു​ജ​ന സം​ഗ​മം കോ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗി​ൽ ഐ​സി​എ​ഫ് സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ മാ​സ്റ്റ​ർ, ആ​ർ​എ​സ്സി സെ​ൻ​ട്ര​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​ൻ​സൂ​ർ ചു​ണ്ട​ന്പ​റ്റ, അ​ബ്ദു​റ​ബ്ബ് ചെ​മ്മാ​ട്, ഇ​ർ​ഷാ​ദ് ക​ടം​ബോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ