x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സംവരണം: കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ‌സുപ്രീംകോടതി


Published: November 11, 2025 02:18 AM IST | Updated: November 11, 2025 02:18 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും വ​​​നി​​​ത​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി.

കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ ഠാക്കൂ​​​ർ ഫ​​​യ​​​ൽ ചെ​​​യ്ത പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​വി. നാ​​​ഗ​​​ര​​​ത്ന, ആ​​​ർ. മ​​​ഹാ​​​ദേ​​​വ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യ​​​ത്. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം.

ക​​​ഴി​​​ഞ്ഞ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പ് നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ടതി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​സ് അ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നില്ല.

Tags : Women's reservation Supreme Court

Recent News

Corehub Up