x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ പിടികൂടിയ സംഭവം; ഗൂഢാലോചന പാക്കിസ്ഥാനില്‍, അദൃശ്യകരങ്ങള്‍ കാഷ്മീരില്‍


Published: November 11, 2025 02:40 AM IST | Updated: November 11, 2025 02:40 AM IST

ന്യൂ​​​​​​ഡ​​​​​​ല്‍ഹി: 2900 കി​​​​​ലോ സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന് മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക​​​​​ക​​​​​മാ​​​​​ണ് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ഉ​​​​​ഗ്ര​​​​​സ്ഫോ​​​​​ട​​​​​നം അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ഡോ​​​​​​ക്‌​​​ട​​​​​​ര്‍മാ​​​​​​രു​​​​​​ടെ കൈ​​​​​​വ​​​​​​ശം എ​​​​​​ത്തി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലും നി​​​​​​യ​​​​​​ന്ത്ര​​​​​​ണം കാ​​​​​​ഷ്മീ​​​​​​രി​​​​​​ലു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘ​​​​​​ങ്ങ​​​​​​ള്‍ ക​​​​​​ണ്ടെ​​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ഡോ​​​​​​ക്‌​​​ട​​​​​​ര്‍മാ​​​​​​രാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ല്‍ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ ആ​​​​​​രും സം​​​​​​ശ​​​​​​യി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന ധാ​​​​​​ര​​​​​​ണ​​​​​​യി​​​​​​ലാ​​​​​​ണു ത​​​​​​ങ്ങ​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത​​​​​​തെ​​​​​​ന്ന് ഡോ. ​​​​​​അ​​​​​​ദീ​​​​​​ലും ഡോ. ​​​​​​മു​​​​​​ജ​​​​​​മ്മി​​​​​​ല്‍ ഷ​​​​​​ക്കീ​​​​​​ലും ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യ​​​​​​ലി​​​​​​ല്‍ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി ഉ​​​​​​ന്ന​​​​​​ത​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ള്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു. ല​​​​​​ക്ഷ്യം ഏ​​​​​​താ​​​​​​ണെ​​​​​​ന്ന സം​​​​​​ശ​​​​​​യ​​​​​​ത്തി​​​​​​ന്, കാ​​​​​​ത്തി​​​​​​രു​​​​​​ന്നു കാ​​​​​​ണൂ​​​എന്നാ​​​​​​ണ് ഇ​​​​​​രു​​​​​​വ​​​​​​രോ​​​​​​ടും കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ള്‍ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്.

ജ​​​​​​യ്ഷ് ഇ ​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ്, അ​​​​​​ന്‍സാ​​​​​​ര്‍ ഗ​​​​സ്വ​​​​ത്ത് ഉ​​​​ൽ-​​​​ഹി​​​​​​ന്ദ് എ​​​​​​ന്നീ തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളാ​​​​​​ണ് ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യ്ക്കു പി​​​​​​ന്നി​​​​​​ലെ​​​​ന്നു വ്യ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​താ​​​​​​യി അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘം വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​​​ര്‍ഗീ​​​​​​യ​​​​​​മാ​​​​​​യ അ​​​​​​സ്വ​​​​​​സ്ഥ​​​ത​​​​​​ക​​​​​​ള്‍ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ക​​​​​​യും ല​​​​​​ക്ഷ്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ഇ​​​​​​രു​​​​​​വ​​​​​​രും ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യ​​​​​​ലി​​​​​​ല്‍ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി. 2018 നും 2021 ​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ല്‍ കാ​​​​​​ഷ്മീ​​​​​​രി​​​​​​ല്‍ പ​​​​​​രി​​​​​​ക്കേ​​​​​​റ്റ ഭീ​​​​​​ക​​​​​​ര​​​​​​ര്‍ക്കു വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യം ന​​​​​​ല്‍കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും ഇ​​​​വ​​​​ർ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘ​​​​​​ത്തോ​​​​​​ട് പ​​​​​​റ​​​​​​ഞ്ഞു.

ജ​​​​മ്മു​​​​വി​​​​ലെ ഇ​​​​​​മാ​​​​​​മാ​​​​​​യ ഇ​​​​​​ര്‍ഫാ​​​​​​ന്‍ അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ണ് ഡോ​​​​​​ക്‌​​​ട​​​​​​ര്‍മാ​​​​​​രെ ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് വ​​​​​​ഴി​​​​​​തി​​​​​​രി​​​​​​ച്ചു​​​​​​വി​​​​​​ട്ട​​​​​​ത്. 2019ല്‍ ​​​​​​സു​​​​​​ര​​​​​​ക്ഷാ​​​​​​സേ​​​​​​ന വ​​​​​​ധി​​​​​​ച്ച കൊ​​​​​​ടും​​​​​​ഭീ​​​​​​ക​​​​​​ര​​​​​​ന്‍ സാ​​​​​​ക്കി​​​​​​ര്‍ മൂ​​​​​​സ​​​​​​യു​​​​​​മാ​​​​​​യി ഇ​​​​​​മാ​​​​​​മി​​​​​​ന് അ​​​​​​ടു​​​​​​ത്ത ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഫ​​​​​​രീ​​​​​​ദാ​​​​​​ബാ​​​​​​ദി​​​​​​ലെ അ​​​​​​ല്‍ ഫ​​​​​​ലാ​​​​​​ഹ് മെ​​​​​​ഡി​​​​​​ക്ക​​​​​​ല്‍ കോ​​​​​​ള​​​​​​ജ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലാ​​​​​​ണ് മു​​​​​​ജ​​​​​​മ്മി​​​​​​ല്‍ ഷ​​​​​​ക്കീ​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഡ​​​​​​ല്‍ഹി​​​​​​യി​​​​​​ല്‍നി​​​​​​ന്ന് 45 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഫ​​​​​​രീ​​​​​​ദാ​​​​​​ബാ​​​​​​ദി​​​​​​ലേ​​​​ക്കു​​​​ള്ള​​​​ത്.

ക​​​​​​ഴി​​​​​​ഞ്ഞ ഒ​​​​​​ക്‌​​​ടോ​​​ബ​​​​​​ര്‍ 27ന് ​​​​​​ശ്രീ​​​​​​ന​​​​​​ഗ​​​​​​റി​​​​​​ല്‍ ജെ​​​​​​യ്ഷ് ഭീ​​​​​​ക​​​​​​ര​​​​​​രെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്ന പോ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ള്‍ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​മാ​​​​​​ണ് സ്‌​​​​​​ഫോ​​​​​​ട​​​​​​ക​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ള്‍ പി​​​​​​ടി​​​​​​കൂ​​​​​​ടു​​​​​​ന്ന വി​​​​​​പു​​​​​​ല​​​​​​മാ​​​​​​യ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​ത്. ഡോ. ​​​​​​അ​​​​ദീ​​​​​​ല്‍ പോ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ള്‍ പ​​​​​​തി​​​​​​ക്കു​​​​​​ന്ന​​​​​​ത് സി​​​​​​സി​​​​​​ടി​​​​​​വി​​​​​​യി​​​​​​ല്‍ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​താ​​​​ണ് അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​ത്തി​​​​ൽ വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്. പി​​​​ന്നീ​​​​ട് ഹ​​​​​​രി​​​​​​യാ​​​​​​ന, ഉ​​​​​​ത്ത​​​​​​ര്‍പ്ര​​​​​​ദേ​​​​​​ശ് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​ക്കും അ​​​​ന്വേ​​​​ഷ​​​​ണം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Explosives seized Conspiracy in Pakistan സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ

Recent News

Corehub Up