ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
ലാൽകിലാ മെട്രോ സ്റ്റേഷന് സമീപമുണ്ടായത് ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് സൂചന. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എൻഐഎ ഉൾപ്പടെയുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തിന് പിന്നാലെ കണ്ടത് രക്തംമരവിക്കുന്ന കാഴ്ചകളാണെന്ന് പറയുകയാണ് ദൃസാക്ഷികൾ. ശരീരഭാഗങ്ങൾ പറന്ന് റോഡിൽ വീഴുന്നത് തന്റെ തൊട്ടുമുന്നിൽ കണ്ടതായി ഒരാൾ വിറയലോടെ പറഞ്ഞു.
സ്ഫോടനം വളരെ ഉച്ചത്തിലായിരുന്നുവെന്നും കുറച്ചു നേരം തന്റെ ചെവി വേദനിച്ചിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു. "ഒരാളുടെ ശരീരം കഷണങ്ങളായി മുറിഞ്ഞിരുന്നു. റോഡിൽ ഒരു കൈ ഞാൻ കണ്ടു. എനിക്ക് അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. അത് വളരെ ശക്തമായ ഒരു സ്ഫോടനമായിരുന്നു'. അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിന്റെ ആഘാതം കാരണം സമീപത്തെ കെട്ടിടങ്ങളും ജനൽ ചില്ലുകളും വാതിലുകളും തകർന്നതായി മറ്റൊരു ദൃക്സാക്ഷികൾ പറഞ്ഞു.
"വലിയ തീഗോളം ഉയരുന്നത് എന്റെ വീടിന്റെ ടെറസിൽ നിന്ന് ഞാൻ കണ്ടു, എന്താണ് സംഭവിച്ചതെന്ന് കാണാൻ ഞാൻ താഴേയ്ക്ക് ഓടി വന്നു. സ്ഫോടനം വളരെ ഉച്ചത്തിലായിരുന്നു. എന്റെ വീട് ഗുരുദ്വാരയ്ക്കടുത്താണ്'. ഒരു താമസക്കാരൻ പറഞ്ഞു.
Tags : Delhi Blast Eyewitness Body Torn Into Pieces Hand Lying On Road police death iedBlast