മോഹൻലാലിനെ കണ്ട കുട്ടികളുടെ സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. ദൃശ്യത്തിലെ ജോർജുകുട്ടിയായി വേഷമിട്ടുകൊണ്ടാണ് താരം തൃപ്പൂണിത്തുറയിലെ ഭവൻസ് മുൻഷി വിദ്യാശ്രം സ്കൂളിൽ എത്തിയത്.
ആശിർവാദ് സിനിമാസ് ആണ് ഈ വീഡിയോ പങ്കുവച്ചത്. മോഹൻലാലിനെ കാണാൻ ഓടിയെത്തുന്ന വിദ്യാർഥികളെ വീഡിയോയിൽ കാണാം. വിദ്യാർഥകളെ കൈ കാണിച്ച് അഭിവാദ്യം ചെയ്യുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. വിദ്യാർഥികളിലൊരാൾ ‘ലാലേട്ടാ’ എന്ന് വിളിക്കുന്നതും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം ദൃശ്യം 3യുടെ ചിത്രീകരണ ജോലികൾ അണിയറയിൽ പുരോഗമിക്കുകയാണ്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെയാണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.