x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ത്ര ഭാ​ര​മു​ണ്ടെ​ന്ന് ചോ​ദ്യം; യു​ട്യൂബ​റോട് പൊ​ട്ടി​ത്തെ​റി​ച്ച് ഗൗ​രി കി​ഷ​ൻ


Published: November 7, 2025 08:55 AM IST | Updated: November 7, 2025 09:26 AM IST

ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തി​യ യു​ട്യൂ​ബ​റോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് ന​ടി ഗൗ​രി കി​ഷ​ൻ. ന​ടി​യു​ടെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​സ് മീ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

ന​ടി​യു​ടെ ഭാ​രം എ​ത്ര​യെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ​ർ നാ​യ​ക​നോ​ട് ചോ​ദി​ച്ച​ത്. ഈ ​ചോ​ദ്യ​മാ​ണ് ഗൗ​രി​യെ ക്ഷോ​ഭി​പ്പി​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​തെ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തി​ന് ചോ​ദി​ക്കു​ന്നു എ​ന്ന് ഗൗ​രി ചോ​ദി​ച്ചു. ഇ​ത്ത​രം വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ ചോ​ദി​ക്ക​രു​തെ​ന്നും യൂ​ട്യൂ​ബ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഗൗ​രി ആ​വ​ശ്യ​പ്പെ​ട്ടു.

പി​ന്നാ​ലെ പ്ര​സ് മീ​റ്റി​ൽ കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം ഗൗരിക്ക് നേരെ തി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​സ്മീ​റ്റ് വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നോ നാ​യ​ക​നോ ചോ​ദ്യ​ക​ർ​ത്താ​വി​നോ​ട് യാ​തൊ​രു മ​റു​ചോ​ദ്യ​വും ഉ​ന്ന​യി​ക്കാ​ഞ്ഞ​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​സ് മീ​റ്റി​ൽ നി​ന്നു​ള്ള വി​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

താ​ൻ ചോ​ദി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്നും സാ​ധാ​ര​ണ​യാ​യി എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​തു​പോ​ലെ ചോ​ദി​ച്ച​താ​ണെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വാ​ദി​ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ൽ നാ​യ​ക​ൻ ഗൗ​രി​യെ എ​ടു​ത്തു​യ​ർ​ത്തു​ന്ന രം​ഗ​മു​ണ്ട്. ഈ ​സീ​ൻ ചെ​യ്ത​പ്പോ​ൾ ഗൗ​രി​ക്ക് ന​ല്ല ഭാ​ര​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നോ എ​ന്നാ​ണ് യൂ​ട്യൂ​ബ​ർ നാ​യ​ക​നോ​ട് ചോ​ദി​ച്ച​ത്.

ഇ​ത് സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ബോ​ഡി​ഷെ​യ്മിം​ഗ് ചോ​ദ്യ​മാ​ണെ​ന്നും ന​ടി തി​രി​ച്ച് മ​റു​പ​ടി ന​ൽ​കി. മാ​ത്ര​വു​മ​ല്ല താ​ങ്ക​ൾ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തി​നെ ജേ​ർ​ണ​ലി​സ​മ​ല്ലെ​ന്നും ന​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് പ​റ​യു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഗൗ​രി, പി​ന്നീ​ട് ന​ട​ന്ന പ്രീ - ​റി​ലീ​സ് അ​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ചോ​ദ്യം അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു.

Tags : Gouri Kishan Movie News

Recent News

Corehub Up