തോ​ട്ടം മേ​ഖ​ല​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഉൗ​ഷ്മ​ള വ​ര​വേ​ൽ​പ്പ്
Thursday, March 21, 2019 10:29 PM IST
ഇ​ടു​ക്കി: പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം.
പാ​ത​യോ​ര​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം ഡീ​ൻ കു​ര്യാ​ക്കോ​സി​ന് വ​ര​വേ​ൽ​പ്പ് ന​ൽ​കി. യു​വാ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു. ഏ​ല​പ്പാ​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന​ല​ത്തെ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.
മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റും വീ​ടു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്നു നെ​ടു​ങ്ക​ണ്ട​ത്ത് യു​ഡി​എ​ഫ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി, എ​സ്എ​ച്ച് കോ​ണ്‍​വെ​ന്‍റ്, നൂ​ർ മു​ഹ​മ്മ​ദി​യ ജ​മാ​അ​ത്ത്, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സ്, എ​സ്എ​ൻ​ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ആ​ന​വി​ലാ​സം പ​ള​നി​ക്കാ​വ് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ ആ​ര​തി ഉ​ഴി​ഞ്ഞാ​ണ് ഭ​ക്ത​ർ സ്വീ​ക​രി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് യു​ഡി​എ​ഫ് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് കു​മ​ളി മേ​ഖ​ല​യി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.


ഒ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണം
പൂ​ർ​ത്തി​യാ​യി

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​യി. ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും നേ​തൃ​ത​ല യോ​ഗ​ങ്ങ​ൾ ഇ​ന്ന​ലെ സ​മാ​പി​ച്ചു. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും യോ​ഗ​ങ്ങ​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് പ​ങ്കെ​ടു​ത്തു.
ഘ​ട​ക​ക​ഷി നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടും ഫോ​ണി​ലൂ​ടേ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പി​ന്തു​ണ ഉ​റ​പ്പാ​ക്കി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ, ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഘ​ട​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി ഡെ​വ​ല​പ്പ്മെ​ന്‍റ് അ​ഥോ​റ​റ്റി മൈ​താ​നി​യി​ൽ പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റി​ൻ എം ​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മ​ണ്ഡ​ല​ത്തി​ലെ 1305 ബൂ​ത്തു ത​ല യു​ഡി​എ​ഫ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്ത​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ക​ണ്‍​വ​ൻ​ഷ​നി​ൽ അ​ണി ചേ​രു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ് അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും അ​റി​യി​ച്ചു.


ക​ന്നി​വോ​ട്ട്
കൈ​പ്പ​ത്തി​ക്ക്

ഇ​ടു​ക്കി: ഐ​ക്യ​ജ​നാ​ധ്യ​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ത്ഥം ക​ന്നി​വോ​ട്ട് കൈ​പ്പ​ത്തി​ക്ക് എ​ന്ന പേ​രി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ കാ​ന്പ​സു​ക​ളി​ലും ഫ​സ്റ്റ്ടൈം വോ​ട്ടേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് പ​റ​ഞ്ഞു.