വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ പ​രാ​ജ​യം: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ ഡി​എം​ഒ​യ്ക്കു നി​ർ​ദേ​ശം
Thursday, March 21, 2019 10:29 PM IST
തൊ​ടു​പു​ഴ : നി​ർ​ധ​ന​യാ​യ വീ​ട്ട​മ്മ​യു​ടെ വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ പ​രാ​ജ​യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ​പി​ഴ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ട്ടു.
ഇ​ന്നു രാ​വി​ലെ 10.30നു ​തൊ​ടു​പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ക്ക​ണം.
നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി​ക​ര സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ക​ല​ശ​ലാ​യ വ​യ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​രാ​തി​ക്കാ​രി​യെ നെ​ടു​ങ്ക​ണ്ടം ക​ല്ലാ​റി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് ഉ​ണ്ടാ​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ 25,000 രൂ​പ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തു​ട​ർ​ന്ന് വ​ല​തു​ഭാ​ഗ​ത്തെ വൃ​ക്ക​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം ക​ല​ശ​ലാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി.
15,000 രൂ​പ കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം പ​ണം അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
തു​ട​ർ​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​ൽ പി​ഴ​വു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്കാ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​റെ ക​ണ്ട​പ്പോ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
ക​മ്മീ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രു​ന്നു.
ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് ചി​കി​ത്സാ​പി​ഴ​വു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​ക്കി​യ ചി​കി​ത്സാ രേ​ഖ​ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.