ഹ​രി​ത​കേ​ര​ള​വും കു​ടും​ബ​ശ്രീ​യും കൈ​കോ​ർ​ത്ത് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ ജ​ല​സ​ഭ​ക​ളൊ​രു​ക്കു​ന്നു
Thursday, March 21, 2019 10:25 PM IST
തൊ​ടു​പു​ഴ: വ​ര​ൾ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ജ​ല​മാ​ണ് ജീ​വ​ൻ കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കു​ന്നു. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​വാനാ ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇന്നുമു​ത​ൽ 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് പ്ര​ത്യേ​ക ജ​ല​സ​ഭ​ക​ൾ ചേ​രു​ന്ന​ത്. ജി​ല്ല​യി​ലാ​കെ 15,000 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലാ​യി 1,60,000 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രി​ലൂ​ടെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഓ​രോ കു​ടും​ബ​ത്തി​ലു​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് ജ​ല​സ​ഭ​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.​
ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ബ്രോ​ഷ​ർ ജ​ല​സ​ഭ​ക​ളി​ൽ ച​ർ​ച്ച​ചെ​യ്യും. കൂ​ടാ​തെ അ​ത​ത് പ്ര​ദേ​ശ​ത്തെ ജ​ല​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​വി​ശേ​ഷ പ്ര​ശ്ന​ങ്ങ​ളും മ​റ്റും ച​ർ​ച്ച ചെ​യ്ത് ജ​ല​സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.
പൊ​തു​കി​ണ​ർ, പൊ​തു​കു​ളം എ​ന്നി​വ മാ​ലി​ന്യ മു​ക്ത​മാ​ക്കി ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്ക​ൽ, വേ​ന​ൽ​മ​ഴ പ​ര​മാ​വ​ധി സം​ഭ​രി​ക്കു​ന്ന​തി​ന് റീ ​ചാ​ർ​ജ് സം​വി​ധാ​ന​മൊ​രു​ക്ക​ൽ എ​ന്നി​വ​യ്ക്കൊ​പ്പം അ​യ​ൽ​ക്കൂ​ട്ട​അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ജ​ല​മി​ത​വ്യ​യം ന​ട​പ്പാ​ക്കു​ന്ന​തി​നും അ​യ​ൽ​ക്കൂ​ട്ട ജ​ല​സ​ഭ​ക​ൾ ഉൗ​ന്ന​ൽ ന​ൽ​കും. മ​ലി​ന​ജ​ലം പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​നൊ​പ്പം അ​വ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ശ്ര​ദ്ധ​ചെ​ലു​ത്തു​മെ​ന്ന് ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ ​ജി.​എ​സ്. മ​ധു, കു​ടം​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി. അ​ജീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.