ജി​ല്ല​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു; ചി​കി​ത്സി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ രോ​ഗി​ക​ൾ
Thursday, March 21, 2019 10:25 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​വി​ഞ്ഞു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 2016 വ​രെ 1400 രോ​ഗി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് 600 പേ​രു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ ക​ണ​ക്കാ​ണി​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളി​ൽ ചി​കി​ത്സ​ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം​കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തി​ലും വ​ർ​ധി​ക്കും.
തോ​ട്ടം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ൻ​സ​ർ​ബാ​ധി​ത​രെ ക​ണ്ടു​വ​രു​ന്ന​ത്.
നി​രോ​ധി​ക്ക​പ്പെ​ട്ട കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗ​വും അ​നി​യ​ന്ത്രി​ത​മാ​യ രാ​സ​വ​ള​പ്ര​യോ​ഗ​വു​മാ​ണ് കാ​ൻ​സ​ർ, വൃ​ക്ക രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.
ഓ​രോ മാ​സ​ത്തി​ലും കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​ക്കു മാ​ർ​ഗ​മൊ​ന്നു​മി​ല്ല. ചി​കി​ത്സി​ക്ക​ണ​മെ​ങ്കി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലോ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലോ പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.
ഇ​വി​ട​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും യ​ഥാ​സ​മ​യം അ​ഡ്മി​ഷ​നും ല​ഭി​ക്കി​ല്ല.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വ​ൻ​തു​ക​യാ​ണ് കാ​ൻ​സ​ർ ചി​കി​ത്സയ്ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്. റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റാ​പ്പി, സ​ർ​ജ​റി തു​ട​ങ്ങി​യ​വ​യ്ക്കൊന്നും ജി​ല്ല​യി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ഹൈ​റേ​ഞ്ചി​ലെ കാ​ഞ്ചി​യാ​റി​ലും ബൈ​സ​ണ്‍​വാ​ലി​യി​ലു​മാ​ണ് കൂ​ടു​ത​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ള്ള​തെ​ന്ന് സ​ർ​വേ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.