മു​തി​ര​പ്പു​ഴ​യാ​റി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി
Wednesday, March 20, 2019 10:10 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്കൂ​ൾ​പ​ടി​ക്കു സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ മ​ത്സ്യം ച​ത്തു​പൊ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ച്ചി​പ്ലാ​വ് സ്കൂ​ൾ​പ​ടി​ക്ക് സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നു​പി​ന്നാ​ലെ പു​ഴ​യി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.
ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്ത് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യ​ത്. രോ​ഗ​ബാ​ധ​യേ​റ്റ മ​ത്സ്യ​ങ്ങ​ൾ ഇ​നി​യും പു​ഴ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും കീ​ട​നാ​ശി​നി​ക​ളോ മ​റ്റു മാ​ലി​ന്യ​ങ്ങ​ളോ പു​ഴ​യി​ൽ ക​ല​ർ​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത പ്ര​ദേ​ശ​വാ​സി​ക​ൾ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.
ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വെ​ള്ള​മു​പ​യോ​ഗി​ച്ച ചി​ല​ർ​ക്ക് ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ച​ത്ത മ​ത്സ്യ​ങ്ങ​ളെ പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന താ​റാ​വു​ക​ൾ ഭ​ക്ഷി​ച്ചി​രു​ന്നു. താ​റാ​വു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും വി​ഷ​ബാ​ധ​യേ​ൽ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.