വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, March 20, 2019 10:08 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഞ്ഞ​പ്പെ​ട്ടി​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തി​യ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മി​ഷ​ൻ ഇ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ 20 വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ത്തി​നാ​ണ് മ​ഞ്ഞ​പ്പെ​ട്ടി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.
പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നെ​ത്തി​യ കൊ​ച്ചി, മൂ​വാ​റ്റു​പു​ഴ, ശാ​ന്ത, ഹൈ​ദ​ര​ബാ​ദ് പ്രൊ​വി​ൻ​സു​ക​ളി​ൽ​നി​ന്നു​ള്ള വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ട​വ​ക​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ ഭ​വ​നം വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ മ​ഞ്ഞ​പെ​ട്ടി സ്വ​ദേ​ശി സോ​ജ​നും കു​ടും​ബ​ത്തി​നു​മു​ള്ള സ​ഹാ​യം ഉ​ൾ​പ്പ​ടെ നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് സോ​ജ​ന്‍റെ വീ​ടി​ന് സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. നാ​ട്ടു​കാ​രും സ​ഹാ​യ​വു​മാ​യി ഒ​പ്പം​ചേ​ർ​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ ജോ​ലി​ക​ൾ​ക്കു​ശേ​ഷം ഭ​വ​ന​സ​ന്ദ​ർ​ശ​നം, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്.
യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക​യും സ്നേ​ഹ വി​രു​ന്ന് ഒ​രു​ക്കു​ക​യും ചെ​യ്തു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര​യ​പ്പ് യോ​ഗ​ത്തി​ൽ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ബി​ജു കൂ​ട്ട​പ്ലാ​ക്ക​ലി​നും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.