നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് ബൈ​ക്കി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Wednesday, March 20, 2019 10:08 PM IST
രാ​ജ​കു​മാ​രി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പ​ഴ​ങ്ങ​ളു​മാ​യി​വ​ന്ന പി​ക്ക​പ് ജീ​പ്പ് എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യ്ക്കു സ​മീ​പം കൊ​ടും​വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി മ​ഞ്ഞ​പ്പി​ള്ളി​ക്കു​ന്നേ​ൽ സാ​ജ​ൻ ജോ​സ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഇ​യാ​ളെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന പി​ക്ക് അ​പ്പ് എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യി​ലെ ഷാ​പ്പി​ൻ​പ​ടി ഭാ​ഗ​ത്തെ കൊ​ടും​വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ഇ​ട​തു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ​നി​ല​യി​ൽ മു​ന്നോ​ട്ടു പാ​യു​ക​യു​മാ​യി​രു​ന്നു.
പൂ​പ്പാ​റ​യി​ൽ​നി​ന്നും ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ൻ​ഡ്യ​ൻ ഗ്യാ​സ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ സാ​ജ​ൻ, ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി ജി​നേ​ഷ്, ക​ട്ട​പ്പ​ന​ക്കാ​ര​നാ​യ ജോ​ബി​ൻ എ​ന്നി​വ​ർ റോ​ഡ​രി​കി​ൽ ബൈ​ക്കു​ക​ൾ​നി​ർ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മ​റി​യു​ന്ന​നി​ല​യി​ൽ ജീ​പ്പ് പാ​ഞ്ഞു​വ​രു​ന്ന​തു​ക​ണ്ട ജി​നേ​ഷും ജോ​ബി​നും സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്ക് ചാ​ടി ര​ക്ഷ​പെ​ട്ടെ​ങ്കി​ലും സാ​ജ​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​യി​ല്ല. ഇ​ടി​യേ​റ്റ് ഇ​യാ​ൾ ബൈ​ക്ക് സ​ഹി​തം സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു.
മു​ന്നോ​ട്ടു​നീ​ങ്ങി​യ ജീ​പ്പ് അ​ടു​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. ഇ​ടി​യെ​ത്തു​ട​ർ​ന്ന് പോ​സ്റ്റ് ഒ​ടി​യു​ക​യും ക​ന്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ സാ​ജ​നെ അ​തു​വ​ഴി​വ​ന്ന കാ​ർ യാ​ത്ര​ക്കാ​ര​നും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​ന്പി​ക​ൾ​ക്കി​ട​യി​ലൂ​ടെ ശ്ര​മ​ക​ര​മാ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് പി​ക്ക​പ് ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് പെ​രി​യ​കു​ളം സ്വ​ദേ​ശി ജീ​ലാ​നി(44)​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മി​ത​വേ​ഗ​ത​യ്ക്ക് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.