ഹോ​ട്ട​ൽ ഉ​ട​മ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ആ​ക്ഷേ​പം
Wednesday, March 20, 2019 10:08 PM IST
കു​മ​ളി: ഗോ​ഡ് സി ​ഹോ​ട്ട​ൽ ഉ​ട​മ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ലി​ബ​ർ​ട്ടി സോ​ഷ്യ​ൽ ജ​സ്റ്റി​സ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഹോ​ട്ട​ൽ ഉ​ട​മ ലി​ജു​വി​നെ ക​ന്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യും ഭാ​ര്യ​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.
കു​മ​ളി സ്കൂ​ളി​നു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​പ്പ​ർ ഗേ​റ്റ് സ്ഥാ​പ​ന ഉ​ട​മ കൊ​ല്ലം​പ​ട്ട​ട മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ ഷൈ​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു​ചെ​യ്തി​രു​ന്നു.
ലി​ജു​വി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.
എ​ന്നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ഒ​രാ​ളു​ടെ സ​ഹോ​ദ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യും ചെ​യ്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് മൊ​ഴി​യു​ള്ള​ത്.
ഗോ​ഡ്സി ഹോ​ട്ട​ലു​ട​മ ലി​ജു​വി​നും കു​ടും​ബ​ത്തി​നും പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ലി​ബ​ർ​ട്ടി സോ​ഷ്യ​ൽ ജ​സ്റ്റി​സ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​തു​ൽ ഡേ​വി​ഡ്, സെ​ക്ര​ട്ട​റി ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്ഥ​ലം എ​സ്ഐ​ക്കും സം​ഘം പ​രാ​തി ന​ൽ​കി. അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ വീ​ടും സം​ഘം സ​ന്ദ​ർ​ശി​ച്ചു.