സ​ർ​ക്കാ​രി​ന്‍റെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ
Tuesday, March 19, 2019 10:22 PM IST
ക​ട്ട​പ്പ​ന: മ​ന്ത്രി​സ​ഭ മാ​ർ​ച്ച് അ​ഞ്ചി​ന് പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ. മാ​ർ​ച്ച് 19 ആ​യി​ട്ടും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​ല്ല. ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് ഇ​ടു​ക്കി​യി​ൽ 20,000 ത്തി​ൽ​പ​രം ജ​പ്തി നോ​ട്ടീ​സു​ക​ളാ​ണ് ബാ​ങ്കു​ക​ൾ അ​യ​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ഭ്രാ​ന്തി​യി​ൽ​പെ​ടു​ത്തി ക​ർ​ഷ​ക​രെ ബാ​ങ്കു​ക​ൾ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യു​ണ്ടാ​യ ക​ർ​ഷ​ക​രോ​ക്ഷം ത​ണു​പ്പി​ക്കാ​നു​ള്ള പൊ​ടി​ക്കൈ മാ​ത്ര​മാ​യി​രു​ന്നു മൊ​റ​ട്ടോ​റി​യ പ്ര​ഖ്യാ​പ​നം.
മാ​ർ​ച്ച് അ​ഞ്ചി​ന് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​തി​നോ​ടൊ​പ്പം പ്ര​ഖ്യാ​പി​ച്ച പ​ട്ട​യ ഭൂ​മി​യി​ലെ പാ​റ​മ​ട ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് ഗ​വ​ണ്‍​മെ​ന്‍റ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​ന​ത്തി​ലെ പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്ന മാ​ർ​ച്ച് പ​ത്തു​വ​രെ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം അ​ന​ക്ക​മി​ല്ലാ​തെ പൂ​ഴ്ത്തി​വ​ച്ചു. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യ പ്ര​ഖ്യാ​പ​നം മാ​ത്രം മാ​റ്റി​വ​ച്ച​ത് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രോ​ടു കാ​ണി​ച്ച ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്.
ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളും ക​ർ​ഷ​ക​രും ഏ​റ്റു​മു​ട്ടു​ന്ന​തി​നു​ള്ള ക​ള​മൊ​രു​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രേ സ​മ​രം​ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.