പാ​റ​ത്തോ​ടു​പാ​ലം മ​ഴ​ക്കാ​ല​ത്തി​നുമു​ന്പ് പൂ​ർ​ത്തി​യാ​ക്കും
Tuesday, March 19, 2019 10:20 PM IST
നെ​ടു​ങ്ക​ണ്ടം: കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ലെ പാ​റ​ത്തോ​ട് പാ​ലം മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പ് യാ​ഥാ​ർ​ഥ്യ​മാ​കും.
അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​മാ​സം​കൊ​ണ്ട് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം​ഘ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​ല​ത്തി​ന് വ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
ഒ​രു​വ​ർ​ഷം മു​ന്പ് പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രു​ന്നു. പാ​ലം അ​പ​ക​ട​വ​സ്ഥ​യി​ലാ​യ​തി​നെ​തു​ട​ർ​ന്ന് കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 11.05 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ഫു​ട്പാ​ത്ത് ഉ​ണ്ടാ​വും. ഏ​ഴ​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സം​സ്ഥാ​ന​പാ​ത നി​ല​വാ​ര​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
പാ​ലം നി​ർ​മി​ക്കു​ന്പോ​ൾ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ നി​ല​വി​ലെ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി ഡീ​വി​യേ​ഷ​ൻ റോ​ഡ് നി​ർ​മി​ക്കും. ഇ​തി​നു​ശേ​ഷ​മാ​കും പ്ര​ധാ​ന പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​പാ​ത​യി​ലെ പാ​ല​ങ്ങ​ളു​ടെ നി​ല​വാ​ര​വും നി​ർ​മാ​ണ​വും വി​ല​യി​രു​ത്തു​ന്ന ഡി​ആ​ർ​ഐ​ക്യു എ​ൻ​ജി​നീ​യ​റിം​ഗ് വിം​ഗ് ക​ഴി​ഞ്ഞ​ദി​വ​സം പാ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി. മു​ന്പ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ 11 ദി​വ​സം​കൊ​ണ്ട് പു​തി​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച​ശേ​ഷ​മാ​ണ് പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.
മൂ​ന്നാ​ർ - പൂ​പ്പാ​റ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് മെ​റ്റ​ലും ക​ല്ലു​മാ​യെ​ത്തി​യ ടോ​റ​സ് ലോ​റി​ക​ൾ തു​ട​ർ​ച്ച​യാ​യി പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​തി​നെ​തു​ട​ർ​ന്നാ​ണ് പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്.