സ​ഹാ​യ​ഗി​രി ഹെ​ൽ​ത്ത് കെ​യ​ർ സൊ​സൈ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 19, 2019 10:20 PM IST
തൊ​ടു​പു​ഴ: സ​ഹാ​യ​ഗി​രി ഹെ​ൽ​ത്ത് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പു​തി​യ ഓ​ഫീ​സിന്‍റെയും വി​വി​ധ പ​ദ്ധ​തി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യ ദ​യാ​ബാ​യി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ടു​ക​ഴി​യു​ന്ന ജ​ന​സ​മൂ​ഹ​ത്തി​ന് മു​ൻ​നി​ര​യി​ലേ​യ്ക്ക് എ​ത്താ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്നു വേ​ണ്ട​തെ​ന്ന് ദ​യാ​ബാ​യി പ​റ​ഞ്ഞു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഏ​കാം​ഗ ദൃ​ശ്യാ​വി​ഷ്കാ​ര​വും അ​വ​ർ അ​വ​ത​രി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, കൗ​ണ്‍​സി​ല​ർ ലൂ​സി ജോ​സ​ഫ്, റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട്, വ​സ​ന്ത, ജി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ തേ​ജ​സ്, സി​സ്റ്റ​ർ ഡോ. ​ഫി​ത്സി, സി​സ്റ്റ​ർ റ്റി​ഷ, സി​സ്റ്റ​ർ അ​നു​പ​മ, സി​സ്റ്റ​ർ ഫെ​മി​ലി ജോ​സ്, സി​സ്റ്റ​ർ മെ​ൽ​വി, ജോ​ബി, ബി​ന്‍റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.