ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ചു​റ്റു​മ​തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വേ​ണ്ടി പൊ​ളി​ച്ചെ​ന്ന്
Friday, March 15, 2019 12:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ൽ ചു​ങ്ക​ത്തു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള ചു​റ്റു​മ​തി​ൽ ചു​റ്റു​മ​തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്കു​വേ​ണ്ടി പൊ​ളി​ച്ചെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൻ.​എം. വി​ജ​യ​ൻ, പി.​പി. അ​യൂ​ബ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തേ​ക്ക് വ​ഴി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യാ​ണ് മ​തി​ൽ പൊ​ളി​ച്ച​ത്. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മ​തി​ൽ പൊ​ളി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും അ​റി​യാ​തെ​യാ​ണ് ഈ ​നീ​ക്കം.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓം​ബു​ഡ്സ്മാ​നും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.