ക​ർ​ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്ന് ബാ​ങ്കു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന്
Friday, March 15, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്നും ബാ​ങ്കു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​ത്.
സ​ർ​ഫാ​സി ആ​ക്ടു​പ​യേ​ഗി​ച്ച് കോ​ട​തി​യി​ൽ കേ​സു​ള്ള വാ​യ്പ​ക​ൾ​ക്കും മൊ​റ​ട്ടോ​യി​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​വാ​യ​പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ രേ​ഖാ​മൂ​ലം ബാ​ങ്ക് അ​ധി​കൃ​ത​ർ കോ​ട​തി​യി​ൽ അ​റി​യി​ക്ക​ണം.
വ​ര​ൾ​ച്ച​യും കൃ​ഷി നാ​ശ​വും​മൂ​ലം വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ മാ​ത്ര​മു​ള്ള​ത്.
വി​ള​വെ​ടു​പ്പ് സീ​സ​ണാ​യി​ട്ടും ഒ​രു കി​ലോ കു​രു​മു​ള​ക് പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും. പ്ര​ള​യ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കൃ​ഷി നാ​ശ​വും ഇ​പ്പോ​ഴ​ത്തെ വ​ര​ൾ​ച്ച​യു​മാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.
കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന വാ​യ്പ​ക​ൾ​ക്ക് സാ​വ​കാ​ശം ന​ൽ​കു​ന്ന​തി​ന് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യാ​ൽ മാ​ത്ര​മെ ക​ർ​ഷ​ക​ർ​ക്ക് മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളു. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ൾ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.