ഉ​ണ​ങ്ങി​യ കു​രു​മു​ള​ക് ത​ണ്ടു​ക​ൾ മു​റി​ച്ചു​വി​റ്റ് ക​ർ​ഷ​ക​ർ
Friday, March 15, 2019 12:09 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ക​രി​ഞ്ഞു​ണ​ങ്ങി​യ കു​രു​മു​ള​ക് ത​ണ്ടു​ക​ൾ മു​റി​ച്ച് വി​റ്റ് ക​ർ​ഷ​ക​ർ. ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് കു​രു​മു​ള​ക് ല​ഭി​ച്ച തോ​ട്ട​ങ്ങ​ളാ​ണ് ഇ​വി​ടെ ക​രി​ഞ്ഞു​ണ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ വ​ള്ളി​ത​ണ്ടി​ന് ക്വി​ന്‍റ​ലി​ന് 500 രൂ​പ വ​രെ വി​ല ഉ​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. ശ​ശി​മ​ല, പാ​ടി​ച്ചി​റ, സേ​വ്യം​കൊ​ല്ലി, ലൂ​ർ​ദ് ന​ഗ​ർ, ഇ​രു​പ്പൂ​ട് സീ​ത​മൗ​ണ്ട്, പാ​റ​ക്ക​വ​ല, ക​ബ​നി​ഗി​രി, മ​ര​ക്ക​ട​വ്, കൃ​ഗ​ന്നൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാണ് കു​രു​മു​ള​ക്, കാ​പ്പി, വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് വ​രെ പ​ച്ച​പ്പ് നി​ന്നി​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. വാ​യ്പ എ​ടു​ത്ത് പു​ന​ർ കൃ​ഷി ചെ​യ്ത് ആ​ദാ​യം ല​ഭി​ക്കാ​റാ​യ തോ​ട്ട​ങ്ങ​ളാ​ണ് ഏ​റെ​യും ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. ജി​ല്ല​യി​ലെ മ​റ്റ് മേ​ഖ​ല​യി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ചപ്പോൾ ഈ ​മേ​ഖ​ല​ക​ളി​ൽ ഒ​രു മ​ഴ പോ​ലും ല​ഭി​ച്ചില്ല. പാ​ടി​ച്ചി​റ​യി​ലെ ലൂ​ർ​ദ് ന​ഗ​റി​ലാ​ണ് ഏ​റെ​യും കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു പോ​ലും കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

2013 ൽ ​ഉ​ണ്ടാ​യതിനേക്കാൾ രൂ​ക്ഷ​മാ​യ കൃ​ഷി നാ​ശം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കു​രു​മു​ള​ക് കൃഷിക്കൊപ്പം കാ​പ്പി​ക്കും ഉ​ണ​ക്ക് ബാ​ധി​ച്ച​ിരിക്കുകയാണ്.