സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷം: ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ള്‍ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ല്‍
Thursday, February 21, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കാ​സ​ര്‍​കോ​ട് പു​ലി​ക്കു​ന്ന് സ​ന്ധ്യാ​രാ​ഗം ഓ​പ്പ​ണ്‍ എ​യ​ര്‍ തീ​യ​റ്റ​റി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ച​ട​ങ്ങി​ല്‍ 'കാ​സ​ർ​ഗോ​ഡ് ക​ണ​ക്ട്' എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് 'സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും യു​വ​ത​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​സ​ർ​ഗോ​ഡ് തീ​യേ​ട്രി​ക്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന 'ആ​യി​രം വ​ര്‍​ണ്ണ​ങ്ങ​ള്‍' എ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​കാ​ഞ്ഞ​ങ്ങാ​ട് ബേ​ക്ക​ല്‍ ക്ല​ബി​ല്‍ ജി​ല്ലാ​ത​ല നി​ക്ഷേ​പ സം​ഗ​മം വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
22 ന് ​രാ​വി​ലെ 11 ന് ​കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കെ​എ​സ്ടി​പി റോ​ഡ്, അ​ലാ​മി​പ്പ​ള്ളി​യി​ലെ ന​ഗ​ര​സ​ഭ ബ​സ്‌​സ്റ്റാ​ൻ​ഡ്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ല്‍​പ്പ​ന്ന പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള എ​ന്നി​വ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​ടാ​തെ ജി​ല്ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വേ​ദി​യി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ജി.​സു​ധാ​ക​ര​ന്‍, മ​ന്ത്രി​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, പി.​ക​രു​ണാ​ക​ര​ന്‍ എം​പി, ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ വേ​ദി​യി​ല്‍ പ​ട്ട​യ​മേ​ള ന​ട​ക്കും. അ​ഞ്ഞൂ​റോ​ളം പ​ട്ട​യ​ങ്ങ​ള്‍ മേ​ള​യി​ല്‍ വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ലാ​മി​പ്പ​ള്ളി​യി​ലെ മു​ഖ്യ​വേ​ദി​യി​ല്‍ 250 വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന 'സ്വാ​ത​ന്ത്ര്യ​ത്ത​ന്‍റെ പ്രാ​ണ​നൂ​ല്‍' എ​ന്ന ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ ​ഉ​ണ്ടാ​കും.
23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ ബേ​ക്ക​ല്‍ ത​ച്ച​ങ്ങാ​ട് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ 'കാ​സ​ർ​ഗോ​ഡി​ന്‍റെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ള്‍'​എ​ന്ന സെ​മി​നാ​റും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. സെ​മി​നാ​ര്‍ കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം റ​വ​ന്യു-​ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പ് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ആ​ര്‍​ഡി​സി​യും ഡി​ടി​പി​സി​യു​മാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
26ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് 'മാ​ധ്യ​മ വ​ര്‍​ത്ത​മാ​നം' സെ​മി​നാ​റി​ല്‍ എ​തി​ര്‍​ദി​ശ പ​ത്രാ​ധി​പ​ര്‍ പി.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ സം​സാ​രി​ക്കും. 25 മു​ത​ല്‍ 27 വ​രെ തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​ല്‍ 'അ​തി​ജീ​വ​നം ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വ​ല്‍ 2019' പ്ര​ദ​ര്‍​ശ​നം ന​ട​ക്കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ല്‍ 15 ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഇ​തോ​ടൊ​പ്പം പ്ര​മു​ഖ സം​വി​ധാ​യ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സം​വാ​ദ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.
27 ന് ​മ​ഞ്ചേ​ശ്വ​രം ദു​ര്‍​ഗി​പ്പ​ള്ള​ത്ത് തു​ളു അ​ക്കാ​ദ​മി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം 27ന് ​വൈ​കു​ന്നേ​രം ആ​റി​ന് നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പി.​ക​രു​ണാ​ക​ര​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ആ​യി​രം​ദി​നാ​ഘോ​ഷ​ത്തി​ന് പ്രൗ​ഢഗം​ഭീ​ര തു​ട​ക്കം
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ പ്രൗ​ഡ​ഗം​ഭീ​ര തു​ട​ക്കം. ഒ​രാ​ഴ്ച​ക്കാ​ലം നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ആ​രം​ഭം കു​റി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പു​തി​യ കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​ന​ത്ത് നി​ന്ന് വ​ര്‍​ണ​ക്കാ​ഴ്ച​ക​ളു​മാ​യി ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ല്‍ സ​മാ​പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ എ​ല്‍. സു​ലൈ​ഖ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, മ​ടി​ക്കൈ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി​പു​ല​മാ​യ ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്ന​ത്. കൂ​ടാ​തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്‌​സ്, ജൂ​ണി​യ​ര്‍ റെ​ഡ് ക്രോ​സ് അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍, മ​ഹി​ളാ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍, ഹ​രി​ത ക​ര്‍​മ സേ​ന, യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ള്‍, ല​യ​ണ്‍​സ്, റോ​ട്ട​റി ക്ല​ബ് പ്ര​തി​നി​ധി​ക​ള്‍, ടാ​ക്‌​സി ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
സ​മാ​പ​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍. സു​ലൈ​ഖ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍​മാ​രാ​യ ടി.​വി. ഭ​ഗീ​ര​ഥി, ഗം​ഗ രാ​ധ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.