ദി​നേ​ശ‌് ബീ​ഡി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ 23 ന‌്
Thursday, February 21, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: കേ​ര​ളാ ദി​നേ​ശ‌് ബീ​ഡി​യു​ടെ അ​മ്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23ന് ​ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല തൊ​ഴി​ലാ​ളി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ​യും​ ആ​ദ​രി​ക്കു​മെ​ന്ന‌് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട‌് മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സുവ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​പ​ചാ​രി​കമായ ഉ​ദ‌് ഘാ​ട​നം മാ​ർ​ച്ച‌് ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ ടൗൺ സ‌്ക്വ​യ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ്യും. ഇ​തോ​ടൊപ്പെം സ്വ​കാ​ര്യ​ബീ​ഡി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത‌് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച​വ​രെ ആ​ദ​രി​ക്കും.
മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മ​റ്റ‌ു മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​വ‌് ര​മേ​ശ‌് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഹൊ​സ‌്ദു​ർ​ഗ‌് പ്രൈ​മ​റി സം​ഘം പ്ര​സി​ഡ​ന്‍റ് എ്ച്ച‌്. ​കെ. അ​മ്പാ​ടി, സെ​ക്ര​ട്ട​റി എ​ൻ. വി. ​ബാ​ല​ൻ കോ​ട്ട​ച്ചേ​രി, സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞ​മ്പു, സെ​ക്ര​ട്ട​റി എം. ​വി. നാ​രാ​യ​ണ​ൻ ‌എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.