ക​ണ്ണൂ​ർ ഗ​വ.​ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മ​ൾ​ട്ടി ഫെ​സ്റ്റ് നാ​ളെ മു​ത​ൽ
Thursday, February 21, 2019 1:38 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മ​ൾ​ട്ടി ഫെ​സ്റ്റ് 22, 23 ,24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ 10.30 ന് ​എ​ൽ​പി​എ​സ് ഡ​യ​റ​ക്ട​ർ ഡോ.​വി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നാ​മ​ത്തെ നാ​ഷ​ണ​ൽ ല​വ​ൽ മ​ൾ​ട്ടി ഫെ​സ്റ്റാ​ണ് എ​ക്സ്പ് ലോ​ർ -19 . ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ്, ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്, മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് എ​ക്സ്പ്ലോ​ർ -19 . എ​ൻ​ജി​നി​യ​റിം​ഗ്, പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ര​വ​ധി വ​ർ​ക്ക്ഷോ​പ്പു​ക​ൾ, അ​റു​പ​തി​ൽ​പ്പ​രം ഇ​വ​ന്‍റു​ക​ൾ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ സ്റ്റാ​ളും ഒ​രു​ക്കും. നാ​ളെ മ​സാ​ല കോ​ഫി മ്യൂ​സി​ക് ബാ​ൻ​ഡും 24 ന് ​സ​ൺ ബേ​ൺ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ക്കും.