ച​രി​ത്ര​ത്തെ മ​ന​സി​ലാ​ക്കാ​തെ യു​ദ്ധ​ങ്ങ​ൾ ജ​യി​ക്കി​ല്ല: പ്ര​ഫ. ഗോ​പാ​ല​ൻ​കു​ട്ടി
Thursday, February 21, 2019 1:38 AM IST
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ജ​യ​ശ്രീ നാ​യ​രു​ടെ യാ​ത്ര​യ​യ​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ച​രി​ത്ര സെ​മി​നാ​ർ ച​രി​ത്ര​കാ​ര​ൻ പ്ര​ഫ. കെ. ​ഗോ​പാ​ല​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ മു​ൻ റീ​ജ​ണൽ ഡ​യ​റ​ക്‌​ടറും പ്ര​ശ​സ്ത പു​രാ​വ​സ്തു ഗ​വേ​ഷ​ക​നു​മാ​യ പ​ദ്മ​ശ്രീ ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ.​എ​സ്.​മാ​ധ​വ​ൻ പ്ര​സം​ഗി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രൊ​ഫ. എ. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഡോ.​കെ.​ജ​യ​ശ്രീ നാ​യ​ർ സ്വാ​ഗ​ത​വും ശി​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ ഡോ. ​അ​ഭി​ലാ​ഷ് മ​ല​യ​ത്ത്, ഡോ. ​പി.​പി. അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം ഡോ. ​കെ. ജ​യ​ശ്രീ നാ​യ​ർ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ളും സം​സാ​രി​ക്കും.