കൊ​ല​പാ​ത​കം ന​ട​ത്തു​ക​യും നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സി​പി​എം ശൈ​ലി: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, February 21, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ് : കൊ​ല​പാ​ത​കം ന​ട​ത്തു​ക​യും ആ​ദ്യം നി​ഷേ​ധി​ക്കു​ക​യും പി​ന്നെ പാ​ർ​ട്ടി​ക്കാ​രു​ടെ കേ​സ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് സി​പി​എം ശൈ​ലി​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും കാ​സ​ർ​ഗോ​ഡ് ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​ന് ത​ന്‍റേ​ട​മു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
ര​ണ്ടു യു​വാ​ക്ക​ളെ കൊ​ന്ന​തി​നു​പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും നാ​ടി​ന് ഭീ​ഷ​ണി​യാ​യ ഈ ​കൊ​ല​ക്ക​ത്തി​യു​ടെ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​വാ​സ​ത്തി​ൽ വൈ​കു​ന്നേ​രം​വ​രെ സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ​തീ​ശ​ൻ പാ​ച്ചേ​നി, എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി, കെ.​എ​ൽ.​പൗ​ലോ​സ്, പെ​രി​യ ബാ​ല​കൃ​ഷ്ണ​ൻ, ര​തി​കു​മാ​ർ, എ.​നീ​ല​ക​ണ്ഠ​ൻ, എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, സി.​ടി.​അ​ഹ​മ്മ​ദ​ലി, എം.​സി.​ഖ​മ​റു​ദ്ദീ​ൻ, എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, ചാ​ണ്ടി ഉ​മ്മ​ൻ, സു​ബ്ബ​യ്യ റാ​യ്, എം.​സി.​ജോ​സ്, പി.​എ.​അ​ഷ്റ​ഫ​ലി, സ​ജി​ത് മൗ​വ്വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം.​സി.​പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കൊ​ല ന​ട​ത്തി​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നാ​ളെ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.