മുഖ്യമന്ത്രിയുടെ മനം മാറ്റത്തിനായി യൂത്ത് കോൺഗ്രസ് വക പൊ​ങ്കാ​ല
Thursday, February 21, 2019 1:23 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​ത്ബു​ദ്ധി​തെ​ളി​യാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൊ​ങ്കാ​ല​യി​ട്ടു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​ലീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ വ​നി​താ പ്ര​വ​ർ​ത്ത​ക​രാ​ണ് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ് പൊ​ങ്കാ​ല.
ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ർ​ഗോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്പ്ര​വ​ർ​ത്ത​ക​രെ കൊ​ല​ചെ​യ്ത സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക​രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്താ​നും പി​ണ​റാ​യി വി​ജ​യ​ന് സ​ത്ബു​ദ്ധി ഉ​ണ്ടാ​കാ​നു​മാ​ണ് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്ര​ധാ​ന ഗേ​റ്റി​ൽ 11 ക​ല​ത്തി​ലാ​ണ് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് വ​നി​താ അം​ഗ​ങ്ങ​ൾ പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്.