സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ജനസൗ​ഹാ​ർ​ദ​മാ​ക​ണം: മ​ന്ത്രി
Thursday, February 21, 2019 12:13 AM IST
വെ​റ്റി​ല​പ്പാ​റ: ജി​ല്ല​യി​ലെ ര​ണ്ടു വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത വി​ധം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ജ​ന സൗ​ഹാ​ർ​ദ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നു റ​വ​ന്യൂ, ഭ​വ​ന വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ആ​ക്കി​മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​റ്റി​ല​പ്പാ​റ, കീ​ഴു​പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​ന്ത​രം ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം മാ​റി പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​നു ഭൂ​മി ല​ഭ്യ​ത​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ച മ​ന്ത്രി പ്ര​ള​യ​ത്തി​ന്‍റെ പേ​രി​ൽ ആ​രും ഒ​റ്റ​പ്പെ​ട്ടു പോ​ക​രു​തെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ ഒ​ന്നാ​മ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് കം ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സാ​ണ് വെ​റ്റി​ല​പ്പാ​റ​യി​ലേ​ത്. പി.​കെ ബ​ഷീ​ർ എം​എ​ൽ​എ ഇ​രു ച​ട​ങ്ങി​ലും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റ്റി​ല​പ്പാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ അ​നു​പം​മി​ശ്ര, അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ന്പ​ൻ ല​ക്ഷ്മി, ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ഷൗ​ക്ക​ത്ത​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി പു​ന്ന​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ടി മ​സൂ​ദ്, ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ഗീ​താ​കു​മാ​രി, മെം​ബ​ർ​മാ​രാ​യ ബെ​ന്നി പോ​ൾ ഇ​ഞ്ച​നാ​നി​യ​ൽ, ജോ​ണി പു​ല്ല​ന്താ​ണി, സു​നി​ത, ബീ​ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​ടി മൊ​യ്തീ​ൻ​കു​ട്ടി, കെ.​എം കു​ര്യാ​ക്കോ​സ്, സി.​ടി അ​ബ്ദു​ൽ റ​ഷീ​ദ്, കെ. ​മു​ഹ​മ്മ​ദ്, കെ. ​രാ​ജേ​ഷ്, മേ​ഴ്സി ജ​യിം​സ്, യു. ​ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് കം. ​റ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സാ​യ കീ​ഴു​പ​റ​ന്പി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ അ​നു​പം മി​ശ്ര​യെ കൂ​ടാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ക​മ്മ​ദ്കു​ട്ടി​ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് റൈ​ഹാ​ന ബേ​ബി, പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​അ​ബൂ​ബ​ക്ക​ർ, സു​ധാ പാ​ല​ത്തി​ങ്ങ​ൽ, ന​ജീ​ബ് കാ​ര​ങ്ങാ​ട​ൻ തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.