മ​ദ്യ​ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, February 20, 2019 10:07 PM IST
മൂ​ല​മ​റ്റം : മ​ദ്യ​ല​ഹ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റി യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കാ​ഞ്ഞാ​ർ പോ​ലീ​സ് ര​ണ്ടു പേ​രെ പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.
ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നു തോ​പ്രാം​കു​ടി​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന റ​യാ​ൻ ബ​സി​ൽ മൂ​ല​മ​റ്റ​ത്ത് നി​ന്നും ക​യ​റി​യ ത​ടി​യ​ന്പാ​ട് പു​ത്ത​നാ​പ്പ​ള്ളി​ൽ റി​ജു (43), വാ​ഴ​ത്തോ​പ്പ് വ​യ​ലോ​പ്പ​ള്ളി​ൽ ജ​യ്സ​ണ്‍ (47) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ ബ​സി​ൽ ക​യ​റി സ​ഹ​യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. അ​ടു​ത്ത സീ​റ്റി​ൽ ഇ​രു​ന്ന കു​ള​മാ​വ് മു​ത്തി​യു​രു​ണ്ട​യാ​ർ ക​റു​ത്തേ​ട​ത്ത് സു​രേ​ന്ദ്ര​ൻ (50) ഇ​തു ചോ​ദ്യം ചെ​യ്തു. പ്ര​കോ​പി​ത​രാ​യ റി​ജു​വും, ജ​യ്സ​ണും സു​രേ​ന്ദ്ര​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
സു​രേ​ന്ദ്ര​നെ മ​ർ​ദ്ദി​ക്കു​ന്ന​തു ക​ണ്ട് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സി​ന്ധു (46) മാ​താ​വ് ലീ​ലാ​മ​ണി (66) യും ​സു​രേ​ന്ദ്ര​നെ ര​ക്ഷി​ക്കാ​നാ​യി ഇ​വ​രു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി. ഇ​വ​രെ​യും പ്ര​തി​ക​ൾ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ ഇ​ടു​ക്കി യാ​ത്ര ഒ​ഴി​വാ​ക്കി ബ​സ് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റി​ജു​വി​ന്‍റെ പ​ക്ക​ൽ നി​ന്നും ആ​റു ലീ​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സു​രേ​ന്ദ്ര​നെ​യും കു​ടും​ബ​ത്തെ​യും മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞാ​ർ സി​ഐ മാ​ത്യു ജോ​ർ​ജ്, എ​സ്ഐ ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, എ​എ​സ്ഐ സാ​ജ​ൻ, സി​പി​ഒ​മാ​രാ​യ ജ​യ​ച​ന്ദ്ര​ൻ, ഹ​ലീ​ൽ, തോ​മ​സു​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.