സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി എം.​എം. മ​ണി
Wednesday, February 20, 2019 10:07 PM IST
ചെ​റു​തോ​ണി: വി​ക​സ​ന രം​ഗ​ത്ത് ഈ ​സ​ർ​ക്കാ​ർ പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ന​വ​കേ​ര​ള സൃ​ഷ്ടി​യെ​ന്ന കാ​ഴ്ച​പ്പാ​ട് ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി എം ​എം മ​ണി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 1000 ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ടു​ക്കി​യി​ൽ ര​ണ്ടാ​മ​തൊ​രു വൈ​ദ്യു​തി നി​ല​യ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്നും പ​വ​ർ ഹൗ​സു​ക​ൾ രാ​ത്രി​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കുമെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
കാ​ർ​ഷി​ക​രം​ഗ​ത്ത് പു​തി​യ പ​ദ്ധ​തി​ക​ളും ജൈ​വ കൃ​ഷി​യു​ടെ വി​ക​സ​ന​വും ഈ ​സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മേ​ഖ​ല​ക​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജോ​യ്സ് ജോ​ർ​ജ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ല​ജ ഷാ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ.് സു​രേ​ഷ്, കെ.​എം. ജ​ലാ​ലു​ദ്ദീ​ൻ, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ. ​കെ. ശി​വ​രാ​മ​ൻ, സ​ണ്ണി ഇ​ല്ലി​ക്ക​ൽ, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, സി.​എം. അ​സീ​സ്, പി.​കെ. ജ​യ​ൻ പി​ള്ള, ജോ​ർ​ജ് വ​ട്ട​പ്പാ​റ, സാ​ജ​ൻ കു​ന്നേ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​പി. സ​ന്തോ​ഷ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജ​യ​ൻ.​പി.​വി​ജ​യ​ൻ, പി.​കെ. സു​ഷ​മ, എ​ൽ​സി ജോ​ണി, പ്രേ​മ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.