മ​റ​യൂ​ർ -മൂ​ന്നാ​ർ റ​ബ​റൈ​സ്ഡ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, February 20, 2019 10:06 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ സ്വ്പ​ന​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള റോ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ മൂ​ന്നാ​ർ - ഉ​ദു​മ​ൽ​പേ​ട്ട റോ​ഡി​ലെ മ​റ​യൂ​ർ മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള 40 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്യു​ന്ന​ത്.
റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ഘാ​ട​നം മ​റ​യൂ​ർ ടൗ​ണി​ൽ ജോ​യി​സ് ജോ​ർ​ജ് എം​പി​യും എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 21.8 കോ​ടി വി​ന​ിയോ​ഗി​ച്ചാ​ണ് ആ​ധു​നി​ക രീ​തി​യി​ൽ ഗാ​ര​ണ്ടി​യോ​ടെ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നാ​ർ ടൂ​റി​സം സ​ർ​ക്കി​ളി​ലെ എ​റ്റ​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക്, ല​ക്കം വെ​ള്ള​ച്ചാ​ട്ടം, മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ഏ​ക ആ​ശ്ര​യം ഈ ​പാ​ത​യാ​ണ്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി ശ​ക്തി​വേ​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ഹെ​ൻ​ട്രി ജോ​സ​ഫ്, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി​റാ​ണി, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​രോ​ഗ്യ​ദാ​സ്, വാ​ർ​ഡ് മെം​ബ​ർ കെ.​വി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.