പ്ര​ള​യ​ത്തി​ൽ ഇ​ടു​ക്കി​ക്കാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെന്ന്
Wednesday, February 20, 2019 10:06 PM IST
ചെ​റു​തോ​ണി: മ​ഹാ​പ്ര​ള​യ​ത്തി​ൽ എ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ടു​ക്കി​ക്കാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ചെ​റു​തോ​ണി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ഇ​ടു​ക്കി​യെ​ക്കു​റി​ച്ച് കേ​ര​ള സ​മൂ​ഹം വേ​ണ്ട​ത്ര ച​ർ​ച്ച​ചെ​യ്യാ​തി​രു​ന്ന​ത് എ​ന്താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു.
ഇ​ടു​ക്കി​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എം​പി പ​രാ​ജ​യ​പ്പെ​ട്ടു.
സി​പി​എ​മ്മു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ടു യൂ​ത്തു​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ര​യി​ൽ മു​ങ്ങി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു സ്വീ​ക​ര​ണം.
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം, ജോ​യി തോ​മ​സ്, റോ​യി കെ ​പൗ​ലോ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, ജോ​യി വെ​ട്ടി​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.