പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ൽ വ്യാ​പ​ക​മാ​യ ചോ​ർ​ച്ച
Wednesday, February 20, 2019 10:05 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ചോ​ർ​ച്ച​യു​ണ്ടാ​കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും മ​റ്റും വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ലാ​ണ് ചോ​ർ​ച്ച വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ പ​ല​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും അ​പ​ക​ട സാ​ധ്യ​ത ഏ​റി​യ​തു​മാ​ണ്. കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ൽ കൂ​ടു​ത​ലും അ​ത്യാ​വ​ശ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പോ​ലും ന​ട​ത്താ​ത്ത സി​ല​ണ്ട​റു​ക​ളാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല സി​ലി​ണ്ട​റു​ക​ളി​ൽ സു​ര​ക്ഷാ വാ​ൽ​വി​ന് മു​ക​ളി​ലു​ള​ള റ​ബ​ർ സീ​ലു​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം.
റെ​ഗു​ലേ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ത​ട്ട​ക്കു​ഴ​യി​ൽ പൊ​ട്ട​നാ​നി​ക്ക​ൽ ഭാ​സ്ക്ക​ര​ന്‍റെ വീ​ട്ടി​ൽ പാ​ച​ക വാ​ത​കം ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​ലി​ണ്ട​റി​ൽ നി​ന്ന് രൂ​ക്ഷ​മാ​യ ഗ​ന്ധം പു​റ​ത്തേ​യ്ക്ക് വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ റെ​ഗു​ലേ​റ്റ​ർ വേഗം ഉൗ​രി​മാ​റ്റി.
ഇ​തോ​ടെ ഗ്യാ​സ് ശ​ക്തി​യാ​യി പു​റ​ത്തേ​ക്ക് ത​ള്ളു​ക​യും വീ​ട്ടു​കാ​ർ സി​ലി​ണ്ട​ർ ഉ​ട​ൻ പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി സി​ലി​ണ്ട​റി​ലെ ചോ​ർ​ച്ച അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പി​ന്നീ​ട് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ലി​ണ്ട​ർ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പാ​ച​ക​വാ​ത​കം മു​ഴു​വ​ൻ ചോ​ർ​ത്തി​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. സി​ലി​ണ്ട​റു​ക​ളി​ൽ വ്യാ​പ​ക​മാ​യ ചോ​ർ​ച്ച​യു​ണ്ടാ​വു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ന്പ​നി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ ലോ​ഡ് വ​രു​ന്പോ​ൾ മാ​റ്റി​ത്ത​രാ​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട.്
ഇ​തി​നി​ടെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ​യും സ്റ്റൗ​വി​ന്‍റെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യെ​ന്ന പേ​രി​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ ചി​ല സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കാ​റു​ണ്ട്. ഇ​വ​ർ​ക്ക് വീ​ട്ടു​കാ​ർ പ​രി​ശോ​ധ​നാ ഫീ​സും ന​ൽ​ക​ണം. എ​ന്നാ​ൽ ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യും പ്ര​ഹ​സ​ന​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.