നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റി​നും പു​ഷ്പ​മേ​ള​യ​്ക്കും ഇ​ന്ന് വർണാഭമായ തു​ട​ക്കം
Wednesday, February 20, 2019 10:03 PM IST
നെ​ടു​ങ്ക​ണ്ടം: പ​ഞ്ചാ​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച് ന​ട​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റും പു​ഷ്പ​മേ​ള​യും ഇ​ന്നു തു​ട​ങ്ങും. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യതായി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് മൂ​ന്ന് വ​രെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫെ​സ്റ്റ്. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് ഫെ​സ്റ്റ് ന​ഗ​രി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ക്കും. ഘോ​ഷ​യാ​ത്ര​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​വും പ്ര​ള​യ​കാ​ല​ത്തെ അ​തി​ജീ​വ​ന​വും ആ​സ്പ​ദ​മാ​ക്കി​യു​ള്ള നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും താ​ല​പ്പൊ​ലി​യു​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സ്കൂ​ൾ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫെ​സ്റ്റ് ന​ഗ​രി​യി​ൽ എ​ല്ലാ ദി​വ​സ​വും ഫ്ള​വ​ർ ഷോ, ​കാ​ർ​ണി​വ​ൽ, ച​രി​ത്ര ഗു​ഹ, പെ​റ്റ് ഷോ, ​റോ​ബോ​ട്ടി​ക് അ​നി​മ​ൽ ഷോ, ​വാ​വാ സു​രേ​ഷി​ന്‍റെ സ്നേ​ക്ക് ഷോ, ​ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, നാ​ണ​യ പ്ര​ദ​ർ​ശ​നം, മാ​ജി​ക് ഷോ, ​ഫു​ഡ് കോ​ർ​ട്ട്, അ​ക്വേ​റി​യം, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. പ്ര​ദ​ർ​ശ​ന വി​ല്പ​ന സ്റ്റാ​ളു​ക​ളും വി​വി​ധ സെ​മി​നാ​റു​ക​ൾ, ഗാ​ന​മേ​ള, ക​ഥാ​പ്ര​സം​ഗം, നാ​ട​ൻ​പാ​ട്ട്, ക​വി​യ​ര​ങ്ങ്, നാ​ട​കം, മെ​ഗാ​ഷോ, ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ, സം​ഗീ​ത സ​ന്ധ്യ, ആ​യോ​ധ​ന ക​ലാ പ്ര​ദ​ർ​ശ​നം, കോ​മ​ഡി ഷോ, ​പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, 51 അം​ഗ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ മെ​ഗാ തി​രു​വാ​തി​ര എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.