കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ സി​പി​എം ച​വ​റ്റു​കൊ​ട്ട​യി​ൽ - മു​ല്ല​പ്പ​ള്ളി
Wednesday, February 20, 2019 10:03 PM IST
തൊ​ടു​പു​ഴ: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം നേ​താ​ക്ക​ളു​ടെ​യും സ്ഥാ​നം ച​വ​റ്റു​കു​ട്ട​യി​ലാ​യി​രി​ക്കു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ജ​ന​മ​ഹാ​യാ​ത്ര​യു​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​സ​ർ​കോ​ട് ര​ണ്ടു യു​വാ​ക്ക​ളെ എ​ന്തി​നു വേ​ണ്ടി​യാ​ണ് പ​രി​ശീ​ല​നം ല​ഭി​ച്ച വാ​ട​ക​കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​രും​കൊ​ല ചെ​യ്ത​തെ​ന്നു സി​പി​എം വ്യ​ക്ത​മാ​ക്ക​ണം.

കേ​ര​ള മ​ന​സാ​ക്ഷി​ക്കു മു​ന്നി​ൽ പാ​ർ​ട്ടി ഇ​പ്പോ​ൾ പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​ണ്. കൊ​ന്ന​വ​രെ മാ​ത്ര​മ​ല്ല കൊ​ല്ലി​ച്ച​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു വ​ര​ണം. ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​യാ​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ലെ പോ​ലെ സി​പി​എ​മ്മി​നു കേ​ര​ള​ത്തി​ൽ നി​ന്നും പ​ടി​യി​റ​ങ്ങേ​ണ്ടി വ​രും. പ്ര​ള​യ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം ബി​ജെ​പി​യും സി​പി​എ​മ്മും രാ​ഷ്ട്രീ​യ വ​ൽ​ക്ക​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി ശ​ബ​രി​മ​ല​യെ മ​റ്റൊ​രു അ​യോ​ധ്യ​യാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ന്ന് യു​ഡി​എ​ഫ് എ​ടു​ത്ത നി​ല​പാ​ടാ​ണ് ശ​രി​യെ​ന്ന് സ​ർ​വേ ഫ​ല​ങ്ങ​ൾ തെ​ളി​യി​ച്ചു. ക​ർ​ഷ​ക​ർ​ക്കെ​തി​രെ ഇ​ത്ര ക്രൂ​ര​മാ​യ നി​ല​പാ​ടെ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ന്ത്യ ഇ​തി​നു മു​ൻ​പ് ക​ണ്ടി​ട്ടി​ല്ലെ​ന്നും മോ​ദി രാ​ജ്യ​ത്തെ പൂ​ർ​ണ​മാ​യി ത​ക​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യെ ത​റ പ​റ്റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളു​ടെ പ​ട്ടി​ക മാ​ത്ര​മാ​ണ് ന​രേ​ന്ദ്ര​മോ​ദി​ക്ക് നി​ര​ത്താ​നു​ള്ള​ത്. നാ​ണ്യ​വി​ള​ക​ളു​ട ഉ​​ത്പാ​ദ​ന​ച്ചി​ല​വി​ന്‍റെ ഇ​ര​ട്ടി​വി​ല ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം പാ​ഴ് വാ​ക്കാ​യി. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടു​ക്കി​ക്കാ​യി ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തി​രു​ന്ന ധ​ന​മ​ന്ത്രി പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​പ്പോ​ൾ 5000 കോ​ടി​യു​ടെ പാ​ക്കേ​ജു​മാ​യി എ​ത്തി​യ​ത് എ​ന്തി​നു വേ​ണ്ടി​യാ​ണ്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഒ​രു വീ​ടു പോ​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് പാ​ക്കേ​ജെ​ന്ന ത​ട്ടി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ടു​പു​ഴ​യി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് വ​ൻ സ്വീ​ക​ര​ണ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ​ത്. കാ​സ​ർ​കോ​ട്ടെ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം വി​ട്ട പ്ര​വ​ർ​ത്ത​ക​ൻ എ.​ടി.​ബി​നോ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു സ്വീ​ക​ര​ണം ന​ൽ​കി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​സ​ഹാ​യ​നി​ധി​യി​ലേ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി. യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, നേ​താ​ക്ക​ളാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, എ.​കെ.​മ​ണി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, എ.​പി.​അ​നി​ൽ​കു​മാ​ർ, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം, എ.​എ.​ഷു​ക്കൂ​ർ, അ​ബ്ദു​ൾ മു​ത്ത​ലീ​ബ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, റോ​യി.​കെ.​പൗ​ലോ​സ്, സി.​പി.​മാ​ത്യു, എ​സ്.​അ​ശോ​ക​ൻ, ഇ.​എം.​ആ​ഗ​സ്തി, വി.​ജെ.​പൗ​ലോ​സ്, സി.​ആ​ർ.​ജ​യ​പ്ര​കാ​ശ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ലാ​ലി വി​ൻ​സ​ന്‍റ്, ജോ​യി തോ​മ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, എ.​എം.​ദേ​വ​സ്യ, മ​നോ​ജ് കോ​ക്കാ​ട്ട്, ടോ​ണി തോ​മ​സ്, ജോ​ണ്‍ നെ​ടി​യ​പാ​ല, ബി​ജോ മാ​ണി, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി , ജോ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​മ​ഹാ​യാ​ത്ര​ക്ക്
കു​മ​ളി​യി​ൽ
വ​ൻ വ​ര​വേ​ൽ​പ്പ്

കു​മ​ളി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര​ക്ക് കു​മ​ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തു​റ​ന്ന ജീ​പ്പി​ലെ​ത്തി​യ മു​ല്ല​പ്പെ​ള്ളി​യെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ടൗ​ണി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്കാ​ന​യി​ച്ച​ത്. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എ.​പി അ​നി​ൽ​കു​മാ​ർ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, റോ​യി കെ. ​പൗ​ലോ​സ്, ഇ.​എം. ആ​ഗ​സ്തി, പി.​എ. ജോ​സ​ഫ്, ലാ​ലി വി​ൻ​സ​ന്‍റ്, സി.​എ​ൻ. ജ​യ​പ്ര​കാ​ശ്, കെ.​സി. അ​ബു, കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, എം.​ടി. തോ​മ​സ്, എം.​എം. വ​ർ​ഗീ​സ്, ബി​ജു ദാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.