സ​ഖ​റി​യാ​സ് ക​ണ്‍​വ​ന്‍​ഷ​ന് പു​ളി​ങ്ങോ​ത്ത് തു​ട​ക്ക​ം
Wednesday, February 20, 2019 2:00 AM IST
ചെ​റു​പു​ഴ: ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റും ക്രി​സ്റ്റീ​ൻ മ​ല​ബാ​ർ റീ​ജ​ണും ചേ​ർ​ന്നു 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന സ​ഖ​റി​യാ​സ് ക​ണ്‍​വ​ന്‍​ഷ​നു പു​ളി​ങ്ങോ​ത്തു തു​ട​ക്ക​മാ​യി.
ചെ​റു​പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ര്‍​പ്പി​ച്ച​തോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ജോ​സ​ഫ് പാം​പ്ലാ​നി, കോ​ട്ട​യം ക്രി​സ്റ്റീ​നി​ലെ ബ്ര​ദ​ർ സ​ന്തോ​ഷ് തോ​മ​സ്, ക്രി​സ്റ്റീ​ൻ മ​ല​ബാ​ർ റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് കു​രു​വി​ത്താ​നം, സി​സ്റ്റ​ർ ആ​ൻ​സി കാ​ന​ക്കാ​ട്ട് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി. പു​ളി​ങ്ങോം ഇ​ട​വ​ക വി​കാ​രി ഫാ. ​ഇ​മ്മാ​നു​വേ​ൽ പൂ​വ​ത്തി​ങ്ക​ൽ, മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ന്‍​സി​സ് റാ​ത്ത​പ്പ​ള്ളി, സി​സ്റ്റ​ർ ഡോ​ണ, ജോ​സ് ഒ​റ്റ​പ്ലാ​ക്ക​ല്‍, ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് റെ​ജി പോ​ത്ത​നാ​മൂ​ഴി, മാ​തൃ​വേ​ദി ചെ​റു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് റോ​സി​ലി കോ​ലു​വ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ സ​മാ​പി​ക്കും.