നീലേശ്വരത്ത് ല​ഹ​രി മോ​ച​ന ചി​കി​ത്സാകേ​ന്ദ്രം തുറന്നു
Wednesday, February 20, 2019 1:59 AM IST
നീ​ലേ​ശ്വ​രം: ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് പി.​ക​രു​ണാ​ക​ര​ന്‍ എം​പി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ്-ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച ല​ഹ​രി മോ​ച​ന ചി​കി​ത്സാകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കുകയായിരുന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ല്‍ കു​ട്ടി​ക​ള്‍ മു​ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​കള്‍​വ​രെ ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും എം ​പി പ​റ​ഞ്ഞു.
എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ.​പി.​ദി​നേ​ശ് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി, നീ​ലേ​ശ്വ​രം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ തോ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​മ​നോ​ഹ​ര​ന്‍, വി​മു​ക്തി ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി.​രാ​ജീ​വ്, ഉ​ത്ത​ര​മേ​ഖ​ല ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​ജെ.​മാ​ത്യു, നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മാ​ല്‍ അ​ഹ​മ്മ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സിം​ഗ് സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി ജോ​യി​ന്‍റ്് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​സു​രേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.