നി​ശ്ച​യി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന് എം​എ​ൽ​എ മാ​റി​നി​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം: കോ​ൺ​ഗ്ര​സ്
Wednesday, February 20, 2019 1:57 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്ല്യോ​ട്ട് പെ​രു​ങ്ക​ളി​യാ​ട്ട സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ മാ​റി​നി​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​ദി​വ​സം അ​ദ്ദേ​ഹം പെ​രി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്നു. ഏ​റ്റെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ എ​ത്തു​ന്ന​യാ​ളാ​ണ് കെ.​കു​ഞ്ഞി​രാ​മ​ൻ.
എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ന്‍റെ ഫ്ള​ക്സ് കാ​ണാ​താ​യ സം​ഭ​വ​മാ​ണ് ക​ല്ല്യോ​ട്ട് അ​ശാ​ന്തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​തി​നു​ശേ​ഷ​മാ​ണ് മു​ന്നാ​ട് സ​ഹ​ക​ര​ണ കോ​ള​ജി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​ര​ട്ട കൊ​ല​ക്കേ​സി​ൽ പോ​ലീ​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് മ​റ്റു​വ​ഴി​ക​ൾ തേ​ടും. കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ന് നീ​തി​ കി​ട്ടുംവ​രെ​യും രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും കോ​ൺ​ഗ്ര​സ് പോ​രാ​ടും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​ര​തി​കു​മാ​ർ, കെ.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, ഡി​സി സി ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ.​രാ​ജേ​ന്ദ്ര​ൻ, പി.​കെ.​ഫൈ​സ​ൽ, ധ​ന്യ സു​രേ​ഷ്, ഗീ​ത കൃ​ഷ്ണ​ൻ, ടി.​വി.​സു​രേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.