ക​ല്യോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല: ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ ബ​ഹ​ളം
Wednesday, February 20, 2019 1:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ട് ര​ണ്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ലചെ​യ്യ​പ്പെ​ട്ട സം​ഭ​വം സം​ബ​ന്ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ ബ​ഹ​ളം. ബ​ജ​റ്റ് അ​വ​ത​ര​ണ യോ​ഗം ആ​രം​ഭി​ക്കു​മ്പോ​ഴാ​ണ് ബ​ഹ​ളം തു​ട​ങ്ങി​യ​ത്. ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ ചെ​യ​റി​ൽ ഇ​രു​ന്ന​ശേ​ഷം കാ​ശ്മീ​രി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട ജ​വാ​ന്മാ​ർ​ക്ക് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. ഇ​തി​നു​ശേ​ഷം പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​തി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ദു​ഃഖ​മു​ണ്ടെ​ന്നും പ്ര​മേ​യ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് ഭ​ര​ണ-​പ്ര​തി​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രി​നി​ട​യാ​ക്കി.