ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ക​ള​ക്ട​റേ​റ്റ്മാ​ർ​ച്ചും ധ​ർ​ണ​യും
Tuesday, February 19, 2019 10:30 PM IST
ക​ട്ട​പ്പ​ന: ആ​ത്മ​ഹ​ത്യ​ക​ളി​ൽ​നി​ന്നും ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 28-ന് ​ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റു​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റു ക​ർ​ഷ​ക​രാ​ണ് ക​ട​ക്കെ​ണി​യി​ൽ​പെ​ട്ട് ജീ​വ​നൊ​ടു​ക്കി​യ​ത്. ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ് ക​ഷ​ക ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണം. ജി​ല്ല​യി​ലെ​ത്തി​യ കൃ​ഷി​മ​ന്ത്രി ന​ല്കി​യ ഉ​റ​പ്പു​ക​ൾ പാ​ഴ്‌വാക്കാ​യി മാ​റി. ജി​ല്ലാ ല​വ​ൽ ബാ​ങ്കേ​ഴ്സ് ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടി ജ​പ്തി നോ​ട്ടീ​സു​ക​ൾ ത​ട​ഞ്ഞു​വ​യ്ക്കു​വ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​ള്ള ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ഗ​വ​ണ്‍​മെ​ന്‍റ് നി​രാ​ക​രി​ക്കു​ക​യാ​ണ്.
ബാ​ങ്കു​ക​ളു​ടെ ജ​പ്തി നോ​ട്ടീ​സു​ക​ളേ​ക്കാ​ൾ മാ​ര​ക​മാ​ണ് ടെ​ലി​ഫോ​ണി​ലൂ​ടെ​യു​ള്ള ജ​പ്തി പീ​ഡ​നം. സ​ർ​ഫാ​സി നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ഷ​ക​രെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​താ​ണ് ആ​ത്മ​ഹ​ത്യ​ക​ൾ​ക്ക് ആ​ക്കം​കൂ​ട്ടു​ന്ന​ത്.
കു​രു​മു​ള​കി​ന് 720 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ വാ​യ്പ​യെ​ടു​ത്ത തോ​പ്രാം​കു​ടി​യി​ലെ ജ​യ​കു​മാ​ർ വി​ല​യി​ടി​വി​നേ​തു​ട​ർ​ന്ന് ക​ട​ക്കെ​ണി​യി​ൽ​പെ​ട്ടാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കൊ​ടും​വ​ര​ൾ​ച്ച​യി​ലും വി​ല​ത്ത​ക​ർ​ച്ച​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് മ​ഹാ​പ്ര​ള​യം സ​മ്മാ​നി​ച്ച​ത് നി​ത്യ​ദു​രി​ത​മാ​ണ്. ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി, കൊ​ക്കോ, തേ​യി​ല, റ​ബ​ർ കൃ​ഷി​ക​ൾ പ​കു​തി​യും ന​ശി​ച്ചു. മ​ണ്ണി​ന്‍റെ ഘ​ട​ന​യും ഉൗ​ർ​ജ​വും ന​ഷ്ട​പ്പെ​ട്ട് ഉൗ​ഷ​ര​ഭൂ​മി​യാ​യി മാ​റി. ഇ​തോ​ടെ ത​ന്നാ​ണ്ട് ദീ​ർ​ഘ​കാ​ല വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ജി​വി​തം ഇ​നി​യും പ​ച്ച​പി​ടി​ക്കാ​ൻ കു​റ​ഞ്ഞ​ത് അ​ഞ്ചു​വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കും. ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ത​ള്ളി​യി​ടാ​തെ കാ​ർ​ഷി​ക​ക​ട​ങ്ങ​ൾ മു​ഴു​വ​ൻ എ​ഴു​തി​ത​ള്ള​ണം. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ടു​ക്കി​യി​ൽ​മാ​ത്രം ക​ട​ക്കെ​ണി​യി​ൽ​പെ​ട്ട് 17 ക​ർ​ഷ​ക​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.
പ്ര​ള​യ​ത്തി​ൽ വീ​ടും മ​ണ്ണും കൃ​ഷി​യും ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ വൃ​ക്ക​യും ക​ര​ളും പ​ര​സ്യ​മാ​യി വി​ൽ​ക്കാ​ൻ ത​യാ​റാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ർ​ഷ​ക​രു​ടെ ക​ടം മു​ഴു​വ​ൻ എ​ഴു​തി​ത​ള്ളു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​വാ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.