ഖാ​ദ​ർ ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ ഫോ​റം
Tuesday, February 19, 2019 10:30 PM IST
തൊ​ടു​പു​ഴ: ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം അ​ശാ​സ്ത്രീ​യ​വും പ്ല​സ്ടു മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​തു​മാ​ണെ​ന്നു ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ ഫോ​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന പ​ക്ഷം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യു​ടെ അ​ക്കാ​ഡ​മി​ക് ഗു​ണ​നി​ല​വാ​ര​വും ഭ​ര​ണ​കാ​ര്യ​ക്ഷ​മ​ത​യും ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും അ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ നി​ന്നു പി​ൻ​മാ​റു​ന്ന​തി​നു കാ​ര​ണ​മാ​കും. ഇ​ത് സ്വ​കാ​ര്യ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും സം​സ്ഥാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​സ്കൂ​ളു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കും.
സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​രം ഇ​തു​മൂ​ലം ന​ഷ്ട​പ്പെ​ടും. അ​തി​നാ​ൽ ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് സ​മ​ർ​പ്പി​ച്ച ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും 23നു ​സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന അ​ധ്യാ​പ​ക റാ​ലി​യും സ​ത്യാ​ഗ്ര​ഹ​വും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ലി​നെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഹെ​ഡാ​യി നി​യ​മി​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഫോ​റം അ​ഭ്യ​ർ​ഥി​ച്ചു. ഡോ. ​ലാ​ലു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​​ത​യി​ൽ ചേ​ർ​ന്ന യോ​ഗം എ​എ​ച്ച്എ​സ്ടി​എ പ്രി​ൻ​സി​പ്പ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ യു.​കെ. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ എ​ൻ.​പി. സ​ണ്ണി, ജോ​സ​ഫ് കു​ര്യ​ൻ, ഇ.​ജെ. ജോ​സ​ഫ് കെ.​ജെ.​വ​ർ​ക്കി, ജി​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.