ഹൈ​റേ​ഞ്ചി​ൽ കാ​പ്പി വ​സ​ന്തം
Tuesday, February 19, 2019 10:28 PM IST
രാ​ജാ​ക്കാ​ട്: കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വ​സ​ന്ത​കാ​ലം തീ​ർ​ത്ത് ഹൈ​റേ​ഞ്ചി​ൽ കാ​പ്പി​ക​ൾ പൂ​വി​ട്ടു. ക​ടു​ത്ത ചൂ​ടി​ന് ആ​ശ്വാ​സം​പ​ക​ർ​ന്ന് വേ​ണ്ട സ​മ​യ​ത്ത് വേ​ന​ൽ മ​ഴ പെ​യ്ത​തി​നാ​ലാ​ണ് കാ​പ്പി​ക​ൾ പൂ​വി​ട്ട​ത്. സ​മ​യ​ത്ത് പൂ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​പ്പി ക​ർ​ഷ​ക​ർ.
കാ​ല​ങ്ങ​ളാ​യു​ള്ള ഹൈ​റേ​ഞ്ചി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​ല​യി​ടി​വും​മൂ​ലം കാ​പ്പി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. വി​ല കു​റ​ഞ്ഞ് പ​ണി​ക്കൂ​ലി​പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ കാ​പ്പി​ക​ൾ വെ​ട്ടി​മാ​റ്റി മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്ന സാ​ഹ​ച​ര്യ​വും ഇ​ടു​ക്കി​യി​ലു​ണ്ടാ​യി​രു​ന്നു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി ഇ​ത്ത​വ​ണ കൃ​ത്യ​സ​മ​യ​ത്ത് വേ​ന​ൽ മ​ഴ ല​ഭി​ച്ച​തോ​ടെ കാ​പ്പി​ക​ൾ പൂ​ത്തു. നി​ല​വി​ലെ മ​ഴ​യ്ക്ക് കാ​പ്പി​ക​ൾ പൂ​ത്തു​നി​ൽ​ക്കു​ന്പോ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ മ​ഴ ല​ഭി​ച്ചാ​ൽ ഇ​ത്ത​വ​ണ കാ​പ്പി​ക്ക് ന​ല്ല വി​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. കാ​പ്പി​കൃ​ഷി​ക്ക് കോ​ഫി ബോ​ർ​ഡ് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് വേ​ണ്ട​രീ​തി​യി​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ഇ​ത്ത​വ​ണ മി​ക​ച്ച വി​ള​വും വി​ല​യും ല​ഭി​ക്കു​ക​യും ഒ​പ്പം കോ​ഫി ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ങ്ങ​ളു​മു​ണ്ടാ​യാ​ൽ കാ​പ്പി​കൃ​ഷി​യി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്.