ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ഇ​ന്ന് ചെ​റു​തോ​ണി​യി​ൽ സ്വീ​ക​ര​ണം
Tuesday, February 19, 2019 10:28 PM IST
ചെ​റു​തോ​ണി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്രയ്ക്ക് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ചെ​റു​തോ​ണി​യി​ൽ വ​ര​വേ​ൽ​പു​ന​ല്കും. ഇ​ടു​ക്കി, ക​ട്ട​പ്പ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​റു​തോ​ണി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.
കാ​സ​ർ​ഗോ​ഡ് സി​പി​എം അ​ക്ര​മ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ കൃ​പേ​ഷ്, ശ​ര​ത്‌ലാ​ൽ എ​ന്നീ യൂ​ത്തു​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മ​ര​ണ​ത്തി​ൽ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തി വാ​ദ്യ​മേ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ചെ​റു​തോ​ണി പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ നി​ന്നും സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളും​ചേ​ർ​ന്ന് ജാ​ഥ​യെ സ്വീ​ക​രി​ക്കും. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ വേ​ദി​യി​ലെ​ത്തു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ര​ക്ത​സാ​ക്ഷി ഛായാ​ചി​ത്ര​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ ജാ​ഥാം​ഗ​ങ്ങ​ളാ​യ കെ. ​സു​ധാ​ക​ര​ൻ, കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എം​പി, ബെ​ന്നി ബ​ഹ​നാ​ൻ, ലാ​ലി വി​ൻ​സ​ന്‍റ്, മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ടി. തോ​മ​സ്, ഇ.​എം. ആ​ഗ​സ്തി, പി.​ടി. തോ​മ​സ് എം​എ​ൽ​എ, ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​പി. ഉ​സ്മാ​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, മ​നോ​ജ് മു​ര​ളി തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ന്നെ​ന്ന്

ചെ​റു​തോ​ണി: ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ബാ​ർ​ബ​ർ ബ്യൂ​ട്ടി​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ ആ​രോ​പി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ദീ​പ് തേ​വ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ എ​സ്. വി​ള​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബേ​ബി, സി.​വി. ജ​യ​രാ​മ​ൻ, സെ​ന്തി​ൽ​കു​മാ​ർ, കെ.​കെ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സെ​ബാ​സ്റ്റ്യ​ൻ എ​സ്. വി​ള​ക്കു​ന്നേ​ൽ - പ്ര​സി​ഡ​ന്‍റ്, സെ​ൽ​വം - വൈ​സ്പ്ര​സി​ഡ​ന്‍റ്, സി.​വി. ജ​യ​രാ​മ​ൻ - സെ​ക്ര​ട്ട​റി, സു​രേ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​കെ. ച​ന്ദ്ര​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.