പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, February 10, 2019 10:55 PM IST
കൊ​ല്ലം : ഒ​ന്പ​താ​മ​ത് ദേ​ശീ​യ വ​നി​താ ഹോ​ക്കി എ ​ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി​നി​മ താ​ര​ങ്ങ​ളാ​യ ഭാ​മ,ഗൗ​ത​മി നാ​യ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ജേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി.
ചാ​മ്പ്യ​ന്മാ​രാ​യ ജാ​ർ​ഖ​ണ്ഡ്,റ​ണ്ണ​റ​പ്പ് ഹ​രി​യാ​ന ,മൂ​ന്നാം സ്ഥാ​നം മി​സോ​റം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി. കാ​യി​ക താ​ര​ങ്ങ​ളു​ടെ അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും ക​ഠി​നാ​ധ്വാ​ന​വും എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നു ഭാ​മ പ​റ​ഞ്ഞു.
കേ​ര​ളം ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്റ് ഡ​യ​റ​ക്ട​ർ എ​ച്.​എ​സ് സോ​ഖി ,ചീ​ഫ് സെ​ല​ക്റ്റ​ർ ബി ​പി ഗോ​വി​ന്ദ , കേ​ര​ളം ഹോ​ക്കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ അ​യ്യ​പ്പ​ൻ, കേ​ര​ളം ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് , സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം രാ​മ​ഭ​ദ്ര​ൻ, കൊ​ല്ലം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് സു​ന്ദ​രേ​ശ​ൻ ,ഹോ​ക്കി ഇ​ന്ത്യ പ്ര​തി​നി​ധി ധ​ർ​മ്മേ​ന്ദ്ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.