ലൂ​ർ​ദ്പു​രം മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഇ​ന്ന് സ​മാ​പി​ക്കും
Sunday, February 10, 2019 10:55 PM IST
ച​വ​റ സൗ​ത്ത്: ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​നം വി​ശ്വ​രോ​ഗീ സു​ദി​ന​വും ലൂ​ർ​ദ്മാ​താ തി​രു​നാ​ൾ ദി​ന​വു​മാ​യ ഇ​ന്ന് സ​മാ​പി​ക്കും.
രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യ്ക്ക് പു​ന​ലൂ​ർ ബി​ഷ​പ് ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തീ​ർ​ഥാ​ട​ന സ​മാ​പ​ന​തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കൊ​ല്ലം രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ൽ മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം ആ​റി​ന് ലൂ​ർ​ദ്പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ എ​സ്.​പ​ട്ട​ക​ട​വ് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും. തു​ട​ർ​ന്ന് 2020ലെ ​തി​രു​നാ​ൾ പ്ര​സി​ദേ​ന്തി​മാ​രു​ടെ പ്ര​തി​നി​ധി​ക​ളെ വാ​ഴി​യ്ക്ക​ൽ. തി​രു​സ്വ​രൂ​പ പു​ന​ർ​പ്ര​തി​ഷ്ഠ​യോ​ടും തി​രു​ന​ട അ​ട​യ്ക്ക​ൽ ക​ർ​മ്മ​ത്തോ​ടും തീ​ർ​ഥാ​ട​നം സ​മാ​പി​ക്കും.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​അ​ൾ​ത്താ​ര ബാ​ല​ക​രു​ടെ സം​ഗ​മം ഫാ. ​ജി​ജോ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം ആ​റി​ന് ഫാ. ​ജോ​സ് പു​ത്ത​ൻ​വീ​ട് വേ​സ്പ​ര ന​യി​ച്ചു. ഫാ. ​സാ​ജ​ൻ വാ​ൾ​ട്ട​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ്ര​സി​ദ്ധ​മാ​യ മ​രി​യ​ൻ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.