തോ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റ മ്ലാ​വ് ച​ത്തു
Sunday, February 10, 2019 10:53 PM IST
പ​ത്ത​നാ​പു​രം: തീ​റ്റ തി​ന്നു​ന്ന​തി​നി​ടെ തോ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റ മ്ലാ​വി​ന് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കു​വാ​നാ​യി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് ചാ​ലി​യ​ക്ക​ര ഉ​പ്പു​കു​ഴി തോ​ട്ടി​ൽ മ്ലാ​വി​നെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി​യ​ത്.
തീ​റ്റ​ക്കി​ടെ മ്ലാ​വ് തോ​ടി​ന്‍റെ തി​ട്ട​യി​ൽ നി​ന്നും താ​ഴെ വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​ൻ​പ​ത് വ​യ​സ് വ​രു​ന്ന മ്ലാ​വ് പ്രാ​യാ​ധി​ക്യ​ത്താ​ലും അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​മ്പ​നാ​ട് ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​ത്തെ​ത്തി.
തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ്ലാ​വി​നെ പി​ടി​കൂ​ടി അ​മ്പ​നാ​ട് മോ​ഡ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ക​റ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ​ത്തി ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളും ച​ത​വു​ക​ളും ദേ​ഹ​മാ​സ​ക​ലം ചെ​ള്ളും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ട്രി​പ്പും മ​രു​ന്നു​ക​ളും ന​ൽ​കി ചി​കി​ൽ ന​ൽ​കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ച​ത്തു. പ​ത്ത​നാ​പു​രം റെ​യി​ഞ്ചാ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വ​നം വ​കു​പ്പ് നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​റ​വ് ചെ​യ്തു.