വെ​ള്ള​മി​ല്ലാ​തെ നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു ; ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു
Saturday, January 19, 2019 1:10 AM IST
അ​ള​ഗ​പ്പ​ന​ഗ​ർ: പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​മി​ല്ലാ​തെ ന​ശി​ച്ച നെ​ൽ​കൃ​ഷി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണം​പേ​ട്ട​യി​ലെ കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സ് ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ച്ചു.​

സ്ത്രീ​ക​ളു​ൾ​പ്പ​ടെ 25 ഓ​ളം ക​ർ​ഷ​ക​രാ​ണ് ഓ​ഫീ​സി​നു​ള്ളി​ൽ പ്ലെ ​കാ​ർ​ഡു​മാ​യി ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്.​ ര​ണ്ടുമ​ണി​ക്കൂ​റോ​ളം ക​ർ​ഷ​ക​ർ സ​മ​രം ന​ട​ത്തി. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൃ​ഷി ഓ​ഫീ​സ​ർ ച​ർ​ച്ച ന​ട​ത്തി.​ ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ശ്വ​രി സ്ഥ​ല​ത്തെ​ത്തി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു.​പൂ​ർ​ണ​മാ​യും കൃ​ഷി ന​ശി​ച്ച​താ​യി കൃ​ഷി ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്നും കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് മു​ഴു​വ​ൻ തു​ക​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ ക​ർ​ഷ​ക​ർ ഉ​പ​രോ​ധ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

​രാ​വി​ലെ വ​രാ​ക്ക​ര പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ള​മി​ല്ലാ​തെ ക​രി​ഞ്ഞു​ണ​ങ്ങി​യ ക​തി​രു​ക​ൾ മു​റി​ച്ചെ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.​ പാ​ട​ശേ​ഖ​ര​ത്തി​ലെ 40 ഏ​ക്ക​ർ വ​രു​ന്ന മു​ണ്ടക​ൻകൃ​ഷി വെ​ള്ളം ല​ഭി​ക്കാ​തെ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.​

പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രു​ൾ​പ്പ​ടെ അ​ന്പ​തോ​ളം പേ​രാ​ണ് വ​രാ​ക്ക​ര പാ​ട​ത്ത് നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്.​പീ​ച്ചി ഡാ​മി​ൽ നി​ന്ന് ഇ​ട​തു​ക​ര ക​നാ​ലി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ള​മാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​നാ​ൽ അ​ഞ്ച് മാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​താ​യ​തോ​ടെ​യാ​ണ് വെ​ള്ള​മി​ല്ലാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യ​ത്.​ ക​തി​രു​വ​ന്ന നെ​ൽ​കൃ​ഷി വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് മു​ൻ​പി​ൽ വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​നാ​ൽ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട ്.

നെ​ൽ​കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​ക്കാ​ര​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.​ഈ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.​ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി വെ​ള്ള​മി​ല്ലാ​തെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.​വ​ട്ട​ണാ​ത്ര പൂ​ക്കോ​ട്, വെ​ണ്ട ൂർ ​എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 280 ഓ​ളം ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്ന​ത്.​

പീ​ച്ചി ഇ​ട​തു​ക​ര ക​നാ​ലി​ലൂ​ടെ എ​ത്ര​യും വേ​ഗം വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​വി​ടെ​യു​ള്ള കൃ​ഷി​യും പൂ​ർ​ണ​മാ​യും ന​ശി​ക്കും. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ദീ​പ​ക് വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, ആ​ന്‍റ​ണി കു​റ്റൂ​ക്കാ​ര​ൻ എ​ന്നി​വ​ർ ക​ർ​ഷ​ക​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി.